പാകിസ്ഥാൻ നായകൻ ബാബര്‍ അസമിന് പുതിയൊരു നേട്ടം കൂടി
ന്യൂസിലന്‍ഡിനെതിരെ അര്‍ധ സെഞ്ചുറി നേടിയ പാകിസ്ഥാൻ നായകൻ ബാബര്‍ അസമിന് പുതിയൊരു നേട്ടം കൂടി അക്കൌണ്ടിൽ. ന്യൂസിലന്‍ഡില്‍ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 53 പന്തില്‍ പുറത്താവാതെ 79 റണ്‍സ് നേടിയ പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ കരുത്തിൽ കിവീസിനെ തോൽപ്പിച്ചിരുന്നു.
ബാബറിന്റെ 28-ാം അര്‍ധ സെഞ്ചുറിയായിരുന്നിത്. 84-ാം ഇന്നിംഗ്സിലാണ് ബാബര്‍ ഇത്രയും അര്‍ധ സെഞ്ചുറികള്‍ നേടിയത്. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ബാബറും ഒപ്പമാണ്. കോലിയും 84-ാം ഇന്നിംഗ്സിലാണ് 28-ാം അര്‍ധ സെഞ്ചുറി കണ്ടെത്തിയത്.
സ്കോര്‍ പിന്തുടരുമ്പോള് ബാബറിന്റെ 12-ാം അര്‍ധ സെഞ്ചുറിയാണിത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കൊപ്പമെത്താനും ബാബറിനായി. കോലിയും ഡേവിഡ് വാര്‍ണറുമാണ് ഇനി ബാബറിന് മുന്നിലുള്ളത്. 19 അര്‍ധ സെഞ്ചുറികളാണ് ഇരുവരും ചേസ് ചെയ്യുമ്പോള്‍ നേടിയിട്ടുള്ളത്. ബാബര്‍ സ്കോര്‍ പിന്തുടരുമ്പോള് നേടിയ 12 അര്‍ധ സെഞ്ചുറികളില്‍ 11ലും പാകിസ്ഥാനെ ജയിപ്പിക്കാന്‍ ബാബറിനായിരുന്നു.






































