ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം മത്സരത്തിൽ കോലിക്കും രാഹുലിനും വിശ്രമം
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വിരാട് കോലിക്കും ഓപ്പണര്‍ കെ എല്‍ രാഹുലിനും വിശ്രമം നല്കി. നാളെ ഇന്‍ഡോറിലാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം. ഇന്നലെ ഗുവാഹത്തിയില്‍ നടന്ന രണ്ടാം മത്സരവും ജയിച്ച് പരമ്പര നേടിയതോടെയാണ് മൂന്നാം മത്സരത്തില്‍ കോലിക്കും രാഹുലിനും വിശ്രമം നല്‍കിയിരിക്കുന്നത്.
രണ്ടാം ടി20 മത്സരത്തിനുശേഷം രാഹുല്‍ ബാംഗ്ലൂരിലേക്കും കോലി കുടുംബത്തിനൊപ്പം ചേരാന്‍ മുംബൈക്കും പോയി. പരിക്കേറ്റ ദീപക് ഹൂഡയ്ക്ക് പകരം ടീമിലെടുത്ത ശ്രേയസ് അയ്യര്‍ ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ കോലിക്ക് പകരം കളിക്കാനിറങ്ങിയേക്കും.
ഞായറാഴ്ച്ച ഗുവാഹാട്ടിയിലെ മത്സര ശേഷം തിങ്കളാഴ്ച മുംബൈയിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ സംഘം അവിടെ നിന്നും ഇന്‍ഡോറിലേക്ക് പോയിരുന്നു. ഈ മാസം ആറിന് ഇന്ത്യന്‍ ടീം ടി20 ലോകകപ്പിനായി ഓസ്ട്രേലിയിലേക്ക് തിരിക്കും. ഒരുമാസം നീണ്ടു നില്ക്കുന്ന ലോകകപ്പിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലും കളിച്ചശേഷമെ ഇന്ത്യന്‍ ടീം നാട്ടില്‍ തിരിച്ചെത്തു.






































