Cricket Cricket-International Top News

ടി20 ക്രിക്കറ്റ് ചരിത്രത്തിൽ 11,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരനായി കോലി

October 2, 2022

author:

ടി20 ക്രിക്കറ്റ് ചരിത്രത്തിൽ 11,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരനായി കോലി

ടി20 ക്രിക്കറ്റ് ചരിത്രത്തിൽ 11,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം കൈവരിച്ച് സൂപ്പർതാരം വിരാട് കോലി. ഞായറാഴ്ച ഗുവാഹത്തിയിലെ ബർസാപര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തിലാണ് കോലി ഈ നേട്ടം തന്റെ പേരിൽ കുറിച്ചിരിക്കുന്നത്.

ഇന്നത്തെ ഇന്നിംഗ്‌സിൽ 19 റൺസ് നേടിയപ്പോഴായിരുന്നു താരം ഈ നാഴികക്കല്ല് പിന്നിട്ടത്. 354 മത്സരങ്ങളിൽ നിന്നാണ് വിരാട് ഏറ്റവും വേഗത്തിൽ 11,000 ടി20 റൺസ് തികച്ചത്. വെയ്ൻ പാർനെലിന്റെ ഓവറിൽ ലോംഗ് ഓഫിൽ തകർപ്പൻ സിക്‌സർ പറത്തിയാണ് ഈ റെക്കോർഡ് താരം കുറിച്ചത്.

പാർനെലിന്റെ ഓവറിൽ ആ സിക്‌സറോടെ കോലി ടി20 ചരിത്രത്തിൽ 11,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യയായി ചരിത്ര പുസ്തകത്തിൽ തന്റെ പേര് രേഖപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ഗുവാഹാട്ടിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 16 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഒരു മത്സരം ശേഷിക്കേ പരമ്പര (2-0) സ്വന്തമാക്കിയത്.

Leave a comment