റെക്കോർഡുകൾ വാരിക്കൂട്ടി സൂര്യകുമാർ യാദവ്, ഈ നേട്ടത്തിൽ മാക്സ്വെല്ലിനെയും പിന്തള്ളി
ട്വന്റി 20 ക്രിക്കറ്റിൽ കുറഞ്ഞ ബോളുകള്‍ മാത്രം നേരിട്ട് ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡിന് ഉടമയായി സൂര്യകുമാർ യാദവ്. ഓസ്ട്രേലിയയുടെ വെടിക്കെട്ട് വീരന് ഗ്ലെന്‍ മാക്സ്വെല്ലിനെ പിന്നിലാക്കിയാണ് യാദവിന്റെ പുതിയ നേട്ടം.
166 സ്ട്രൈക്ക് റേറ്റിൽ 604 പന്തുകള്‍ നേരിട്ടാണ് മാക്സ്വെല് ഈ നേട്ടത്തിലെത്തിയത്. എന്നാല്‍, അതിനെ മറികടക്കാന്‍ സൂര്യക്ക് വേണ്ടി വന്നത് വെറും 573 പന്തുകള്‍ മാത്രമാണ്. 174 ആണ് സൂര്യയുടെ സ്ട്രൈക്ക് റേറ്റ്. 635 പന്തുകള്‍ നേരിട്ട് 1000 ക്ലബ്ബിലെത്തിയ ന്യൂസിന്‍ഡിന്റെ കോളിന് മുണ്‍റോ ആണ് മൂന്നാമത്. വെസ്റ്റ്ഇന്‍ഡീസിന്റെ എവിന്‍ ലൂയിസ് നാലാം സ്ഥാനത്തും ശ്രീലങ്കയുടെ തിസാര പെരേര ആറാമതുമാണ്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ 238 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തകര്‍ത്തടിച്ച ബാറ്റര്‍മാരുടെ മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു. കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, വിരാട് കോലി എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്തിച്ചത്.






































