Cricket Cricket-International Top News

ഉമ്രാന്‍ മാലിക്കാണ് ബുറക്ക് പകരക്കാരനാവേണ്ടതെന്ന് വാദിച്ച് മുന്‍ സെലക്റ്റര്‍

September 30, 2022

author:

ഉമ്രാന്‍ മാലിക്കാണ് ബുറക്ക് പകരക്കാരനാവേണ്ടതെന്ന് വാദിച്ച് മുന്‍ സെലക്റ്റര്‍

ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ നിന്ന് സ്റ്റാർ ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾക്ക് കനത്ത തിരിച്ചടിയായതായി പ്രവചനങ്ങൾ വരികയാണ്. ബുമ്രയ്ക്ക് ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് കഴിഞ്ഞദിവസമാണ് വാര്‍ത്തകള്‍ പുറത്തുവന്നത്.

എന്നാല്‍ ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടുതന്നെ പകരക്കാരനേയും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന രണ്ട് ടി20യില്‍ ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബുംറയ്ക്ക് പകരം ആര് ലോകകപ്പ് ടീമിൽ പകരക്കാരായി എത്തുമെന്ന ചോദ്യമാണ് മറുവശത്ത് ഉയരുന്നത്. പരിക്കേറ്റ പേസറിന് പകരക്കാരനായി നിരവധി പേരുകളാണ് ഉയർന്നുവരുന്നത്.

ഇതിനിടെ ഒരു നിര്‍ദേശം നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ്‌സര്‍ക്കാര്‍. ബുമ്രയ്ക്ക് പകരക്കാന്‍ എന്ന പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഉമ്രാന്‍ മാലിക്ക് ലോകകപ്പ് ടീമില്‍ ഉണ്ടായിരിക്കണമെന്നാണ് വെങ്‌സര്‍ക്കാര്‍ പറയുന്നത്. ”ഉമ്രാന്റെ പേസും ബൗണ്‍സുമാണ് എന്നെ ആകര്‍ഷിക്കുന്നത്. ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ ഉമ്രാനെ പോലെ ഒരു അത്യാവശ്യമാണ്. പന്തെറിയുന്നതിന്റെ വേഗത 130 കിലോമീറ്ററിലേക്ക് കുറയുന്ന കാലത്ത് അദ്ദേഹത്തെ ടീമിലെടുത്തിട്ട് കാര്യമുണ്ടാകില്ലെന്ന് വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

താനാണെങ്കില്‍ ആ വേഗതയ്ക്ക് മുന്‍ഗണന നല്‍കി താരത്തെ ഉറപ്പായും ടീമിലെടുത്തിരിക്കും. 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്ന ഈ സമയത്താണ് ഉമ്രാനെ ടീമിലേക്ക് പരിഗണിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a comment