പവര്‍പ്ലേയിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി ടീം ഇന്ത്യ
ടി20 ക്രിക്കറ്റിൽ പവര്‍പ്ലേയിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി ടീം ഇന്ത്യ. രാജ്യാന്തര ടി20യില്‍ പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ അഞ്ചാം തവണ മാത്രമാണ് ടീം ഇന്ത്യ അഞ്ച് വിക്കറ്റുകള്‍ പിഴുതെറിയുന്നത്. ഡര്‍ബനില്‍ 2007ലും(31/5), വിശാഖപട്ടണത്ത് 2016ലും(29/5), ലോഡര്‍ഹില്ലില്‍ 2019ലും (33/5), ദുബായില്‍ 2022ലുമായിരുന്നു (21/5) മുന്‍ സംഭവങ്ങള്‍.
തിരുവനന്തപുരം ടി20യില്‍ ദക്ഷിണാഫ്രിക്ക പവര്‍പ്ലേ പൂര്‍ത്തിയാക്കുമ്പോള്‍ 30/5 എന്നതായിരുന്നു സ്കോര്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെറും 2.3 ഓവറില്‍ 9 റണ്‍സെടുത്ത് നില്‍ക്കേ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റുകളും നഷ്ടമായിരുന്നു. മത്സരത്തിൽ 20 ഓവർ പൂർത്തിയാക്കിയപ്പോൾ 106 റൺസാണ് എടുത്തത്.
35 പന്തില്‍ 41 റണ്‍സെടുത്ത കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. മഹാരാജിന് പുറമെ 24 പന്തില്‍ 25 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രവും 37 പന്തില്‍ 24 റണ്‍സെടുത്ത വെയ്ന്‍ പാര്‍ണലും മാത്രമെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതാനായുള്ളൂ.






































