ജസ്പ്രീത് ബുമ്രക്ക് പരിക്ക്, ലോകകപ്പിന് മുമ്പേ ഇന്ത്യൻ ക്യാമ്പിൽ ആശങ്ക
ദക്ഷിണാഫ്രിക്കക്കെിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിര്‍ണായക ടോസ് നേടിയശേഷം ഫൈനല്‍ ഇലവനെ പ്രഖ്യാപിച്ച രോഹിത് ജസ്പ്രീത് ബുമ്രക്ക് നേരിയ പരിക്കുള്ളതിനാല്‍ കളിക്കില്ലെന്ന് വ്യക്തമാക്കിയതോടെ ക്രിക്കറ്റ് പ്രേമികൾക്ക് ആശങ്ക.
ലോകകപ്പ് വരാനിരിക്കെ സൂപ്പർ താരത്തിന്റെ പരിക്ക് വില്ലനായി എത്തുമോയെന്നാണ് ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം. പരിശീലനത്തിനിടെ നടുവിന് വേദന അനുഭവപ്പെട്ട ബുമ്രക്ക് ഇന്നത്തെ മത്സരത്തില്‍ വിശ്രമം അനുവദിക്കുകയായിരുന്നുവെന്ന് ബിസിസിഐയും ട്വീറ്റില്‍ വ്യക്തമാക്കി.
ബിസിസിഐ മെഡിക്കല്‍ സംഘം ബുമ്രയെ പരിശോധിച്ചുവരികയാണെന്നും ആദ്യ മത്സരത്തില്‍ ബുമ്ര കളിക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കി. ജൂലായില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിടെ നടുവിന് പരിക്കേറ്റ ബുമ്ര രണ്ട് മാസമായി വിശ്രമത്തിലായിരുന്നു. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ബുമ്ര ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്.






































