Hockey Top News

2023 ഹോക്കി ലോകകപ്പിന്റെ മത്സരക്രമം പുറത്ത്, ഇന്ത്യയുടെ ആദ്യ മത്സരം സ്പെയിനെതിരെ

September 27, 2022

author:

2023 ഹോക്കി ലോകകപ്പിന്റെ മത്സരക്രമം പുറത്ത്, ഇന്ത്യയുടെ ആദ്യ മത്സരം സ്പെയിനെതിരെ

2023 ഹോക്കി ലോകകപ്പിന്റെ മത്സരക്രമം പുറത്തുവന്നു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജനുവരി 13 ന് ആരംഭിക്കും. ഇന്ത്യയുടെ ആദ്യമത്സരത്തില്‍ സ്‌പെയിനാണ് എതിരാളി. റൂര്‍ക്കേലയിലെ ബിസ്ര മുണ്ട സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്ത്യ ഗ്രൂപ്പ് ഡിയിലാണ് മത്സരിക്കുന്നത്.

ഇന്ത്യയെക്കൂടാതെ സ്‌പെയിന്‍, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ഡിയിലുള്ളത്. രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ആതിഥേയര്‍ വെയ്ല്‍സിനെ നേരിടും. ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ജനുവരി 13-ന് 2016 ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാക്കളായ അര്‍ജന്റീന ദക്ഷിണാഫ്രിക്കയെ നേരിടും.

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ആകെ 44 മത്സരങ്ങളാണുള്ളത്. ഫൈനല്‍ ജനുവരി 29 നാണ് നടക്കുക. ഭുവനേശ്വറാണ് ഫൈനലിന് വേദിയാകുന്നത്.

Leave a comment