ആരോൺ ഫിഞ്ചിന് ബാക്ക്അപ്പ് ക്യാപ്റ്റനായി മാത്യു വെയ്‌ഡിനെ നിയമിച്ചേക്കും
ആരോൺ ഫിഞ്ചിന് ബാക്ക്അപ്പ് ക്യാപ്റ്റനായി മാത്യു വെയ്‌ഡിനെ ക്രിക്കറ്റ് ഓസ്ട്രേലിയ പരിഗണിക്കുന്നതായി റിപ്പോർട്ട്. 2022ലെ ടി20 ലോകകപ്പിനുള്ള ക്യാപ്റ്റൻസി റോളിലുള്ള ഫിഞ്ചിന് പരിക്കേൽക്കുകയോ കളിയിൽ നിന്നും വിട്ടുനിൽക്കേണ്ടതായോ വന്നാലാവും വിക്കറ്റ് കീപ്പറും മധ്യനിര ബാറ്ററുമായ വെയ്‌ഡ് കംഗാരുപ്പടയെ നയിക്കാനെത്തുക.
ഇന്ത്യയ്‌ക്കെതിരായ അടുത്തിടെ സമാപിച്ച പരമ്പരയിൽ വേഡ് മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. 2020-ന്റെ അവസാനത്തിൽ SCG-യിൽ ഇന്ത്യയ്‌ക്കെതിരായ ഒരു ട്വന്റി-20 മത്സരം ഫിഞ്ചിന് നഷ്ടമായപ്പോൾ ആദ്യം ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത് വെയ്‌ഡിനെയാണ്.
ഒക്ടോബറിൽ നടക്കുന്ന ഓസ്ട്രേലിയയുടെ അടുത്ത മീറ്റിംഗിൽ, ലോകകപ്പിന് ശേഷം ആരോൺ ഫിഞ്ച് ഓഴിഞ്ഞ ഏകദിന നായക സ്ഥാനം ഏറ്റെടുക്കാൻ സാധ്യതയുള്ള മത്സരാർഥികളുടെ ചുരുക്ക പട്ടിക ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഡയറക്ടർമാർ തയാറാക്കുമെന്നാണ് സിഡ്‌നി മോണിംഗ് ഹെറൽസിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.






































