ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം നാളെ
ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. മത്സരത്തിനായി ദക്ഷിണാഫ്രിക്കന്‍ ടീം ഞായറാഴ്ച്ച തിരുവനന്തപുരത്തെത്തിയിരുന്നു. ഓസീസിനെതിരായ പരമ്പരയ്ക്കു ശേഷം തിങ്കളാഴ്ച്ച വൈകീട്ട് ഹൈദരാബാദില്‍നിന്നുള്ള പ്രത്യേക വിമാനത്തിലാണ് ഇന്ത്യന്‍ താരങ്ങളെത്തിയത്.
സ്റ്റേഡിയത്തിലെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. നാലു ടവറുകളിലായി എട്ട് ഫ്‌ളഡ്ലിറ്റുകളാണ് സ്റ്റേഡിയത്തിലുള്ളത്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും പേസര്‍ ഭുവനേശ്വര്‍ കുമാറും വിശ്രമത്തിലായ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഉള്‍പ്പടെയുള്ള താരങ്ങളാണ് ഇലവനിലെത്താന്‍ മത്സരത്തിലുള്ളത്.
ഹാര്‍ദിക്കിന്‍റെ സ്ഥാനത്ത് റിഷഭ് പന്ത് ഇടംപിടിച്ചേക്കും. ഏഷ്യാ കപ്പില്‍ ഹോങ്കോംഗിനെതിരെ പാണ്ഡ്യക്ക് വിശ്രമം അനുവദിച്ചപ്പോള്‍ റിഷഭായിരുന്നു ഇറങ്ങിയത്. ലോകകപ്പ് ഇലവനിലെത്താന്‍ അങ്ങനെയെങ്കില്‍ പ്രകടനം റിഷഭിന് നിര്‍ണായകമാകും. ഇങ്ങനെ വന്നാല്‍ അഞ്ച് ബൗളര്‍മാരെയും ഓള്‍റൗണ്ടറായി അക്‌സര്‍ പട്ടേലിനെയും കളിപ്പിക്കേണ്ടിവന്നേക്കും.
തെംബ ബാവുമ, ക്വിന്റൺ ഡീക്കോക്, ഡേവിഡ് മില്ലര്‍, ലുംഗി എന്‍ഗിഡി, ആന്റിച്ച് നോര്‍ദ്യ മാര്‍ക്കോ ജാന്‍സണ്‍, ഹെന്‍ റിച്ച് ക്ലാസണ്‍, കാഗിസോ റബാഡ, തബ്രിസ് ഷംസി തുടങ്ങിയ വമ്പൻമാരിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ.






































