Cricket Cricket-International Top News

നാളെത്തെ മത്സരത്തിനായി ഇന്ത്യന്‍ ടീം കാര്യവട്ടത്ത് പരിശീലനത്തിനിറങ്ങി

September 27, 2022

author:

നാളെത്തെ മത്സരത്തിനായി ഇന്ത്യന്‍ ടീം കാര്യവട്ടത്ത് പരിശീലനത്തിനിറങ്ങി

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നാളെ ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരം നടക്കും. ഇന്നലെ തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ ടീം ഇന്ന് വൈകീട്ട് അഞ്ചിന് ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനത്തിനിറങ്ങി. മൂന്ന് വര്‍ഷത്തിന് ശേഷം കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് ആരവം എത്തുന്ന സന്തോഷത്തിലാണ് ആരാധകർ.

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരമാണ് നാളെ നടക്കുന്നത്. ബാറ്റിംഗിന് അനുകൂലമായി ഒരുക്കിയ പിച്ചില്‍ റണ്ണൊഴുക്കുണ്ടാകുമെന്നുറപ്പ്. ടോസും നിര്‍ണായകമാകും. അവസാനം ഇരു ടീമും ഇന്ത്യയില്‍ കൊമ്പുകോര്‍ത്ത അഞ്ച് മത്സര ടി20 പരമ്പരയില്‍ 2-2ന്റെ ബലാബലമായിരുന്നു ഫലം.

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര ജയത്തിന്റെ ആത്മവിശ്വാസമുണ്ട് ടീം ഇന്ത്യയ്ക്ക്. കാര്യവട്ടത്തെ നാല് മത്സരങ്ങളില്‍ ഒന്നില്‍ മാത്രം തോറ്റതിന്റെ പിച്ച് റെക്കോഡും രോഹിത്തിനും സംഘത്തിനുണ്ട്. ട്വന്റി 20 ലോകകപ്പിന് മുമ്പുള്ള അവസാന പരമ്പരയില്‍ ആധിപത്യം ഉറപ്പിച്ച് ആത്മവിശ്വാസത്തോടെ ഓസ്‌ട്രേലിയയിലേക്ക് പറക്കാന്‍ ഇരുടീമും ശ്രമിക്കുമ്പോള്‍ ഗ്രീന്‍ഫീല്‍ഡില്‍ ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിക്കുന്നത് ഉശിരന്‍ പോരാട്ടം.

Leave a comment