Cricket Cricket-International Top News

ഷമിയും, ഹൂഡയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ നിന്നും പുറത്ത്

September 26, 2022

author:

ഷമിയും, ഹൂഡയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ നിന്നും പുറത്ത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന ടി20 പരമ്പര മുഹമ്മദ് ഷമിക്ക് നഷ്‌ടമാവുമെന്ന് സ്ഥിരീകരണം. കൊവിഡിൽ നിന്ന് ഇതുവരെ സുഖം പ്രാപിച്ചിട്ടില്ലാത്തതിനാൽ ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് താരത്തിന് പ്രോട്ടീസിനെതിരെ ഇറങ്ങാനാവില്ലെന്നാണ് റിപ്പോർട്ട്. നിലവിലെ ലോക ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയ്‌ക്കെതിരായ അടുത്തിടെ അവസാനിച്ച പരമ്പരയിലും കൊവിഡ് മൂലം ഷമി കളിച്ചിരുന്നില്ല.

ഹൈദരാബാദിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ടി20യിൽ നിന്ന് ദീപക് ഹൂഡയെ ഒഴിവാക്കിയതിനാൽ താരത്തിനും ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര നഷ്‌ടമാവും. നടുവിന് പരിക്കേറ്റതിനെ തുടർന്നാണ് ഹൂഡ ടീമിൽ നിന്നും വിട്ടുനിൽക്കുന്നത്. സെപ്റ്റംബർ 28 ന് ആരംഭിക്കുന്ന പരമ്പരയിൽ ശ്രേയസ് അയ്യർ പകരക്കാരനായി എത്തിയേക്കുമെന്നാണ് സൂചന.

ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി മെഗാ ഇവന്റിനുള്ള സ്റ്റാൻഡ്‌ബൈ കളിക്കാരിൽ ഷമിയുടെ പേരുള്ളതിനാൽ ടി20 ലോകകപ്പിന് മുന്നോടിയായി ഷമി ഫിറ്റ്നെസ് തെളിയിക്കേണ്ടതുണ്ട്. ഇതിനു ശേഷമായിരിക്കും ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് പറക്കുക.

Leave a comment