ഐസിസി റാങ്കിങിൽ മൂന്നാം സ്ഥാനത്ത് തിരിച്ചെത്തി സൂര്യകുമാർ, ഒപ്പം പുതിയ റെക്കോർഡും
പുതിയ റെക്കോഡ് സ്വന്തമാക്കി ഇന്ത്യയുടെ വിശ്വസ്തനായ സൂര്യകുമാർ യാദവ്. റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് തിരിച്ചെത്തിയ താരം 2022-ല്‍ അന്താരാഷ്ട്ര ട്വന്റി 20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന റെക്കോഡ് കൂടി സ്വന്തമാക്കിയാണ് ഓസീസിനെതിരായ പരമ്പര അവസാനിപ്പിച്ചത്.
ഈ വര്‍ഷം ഇതുവരെ 20 മത്സരങ്ങള്‍ കളിച്ച താരം 37.88 ശരാശരിയില്‍ 682 റണ്‍സാണ് അടിച്ചെടുത്തത്. 117 ആണ് ഉയര്‍ന്ന സ്കോര്‍. സ്ട്രൈക്ക് റേറ്റാകട്ടെ 182.84 ഉം. നേപ്പാളിന്റെ ദീപേന്ദ്ര സിങ് എയ്റീയെ മറികടന്നാണ് സൂര്യകുമാര്‍ ഒന്നാമതെത്തിയത്. താരത്തിന് 626 റണ്‍സാണുള്ളത്. ചെക്ക് റിപ്പബ്ലിക്കിന്റെ സബാവൂന്‍ ഡാവിസി (612) മൂന്നാമതും പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാന് (556) നാലാമതും വെസ്റ്റ് ഇന്‍ഡീസിന്റെ നായകന് നിക്കോളാസ് പുരാന് (553) അഞ്ചാം സ്ഥാനത്തും നില്ക്കുന്നു.
ട്വന്റി 20 ബാറ്റര്‍മാരുടെ പട്ടികയില്‍ മൂന്നാമതാണ്. പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാന് ഒന്നാമതും ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം രണ്ടാം സ്ഥാനത്തുമുണ്ട്. ബാബര്‍ അസമിനെ മറികടന്നാണ് സൂര്യകുമാര്‍ മൂന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് താരത്തിന് തുണയായത്.






































