ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര, ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തെത്തി
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തെത്തി. ഹൈദരാബാദില്‍ നിന്ന് വൈകിട്ട് 4.30 ഓടെ ഇന്ത്യന്‍ ടീം തിരുവനന്തപുരം വിമാനത്താവളത്തില്‍ പറന്നിറങ്ങി.
ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം. കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ന് ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനത്തിനിറങ്ങി. ബുധനാഴ്ച്ചയാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരം. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാാണ് ഗ്രീന്‍ഫീല്‍ഡ് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്.
വിമാനത്താവളത്തിലെത്തിയ ടീം അംഗങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ സ്വീകരിച്ചു. കോവളം റാവിസ് ഹോട്ടലിലാണ് ഇന്ത്യന്‍ ടീമിന് താമസമൊരുക്കിയിരിക്കുന്നത്. ഇന്ന് വിശ്രമിച്ചശേഷം നാളെമുതല്‍ ടീം പരിശീലനം ആരംഭിക്കും. ഇന്ത്യന്‍ ടീം തിരുവനന്തപുരത്തത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ് ആരാധകര്‍ ജയ് വിളിച്ചു. സെപ്റ്റംബര്‍ 28 ന് വൈകിട്ട് ഏഴുമണിക്ക് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം.






































