Cricket Cricket-International Top News

ടി20 റാങ്കിംഗില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി ടീം ഇന്ത്യ

September 26, 2022

author:

ടി20 റാങ്കിംഗില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി ടീം ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് റാങ്കിംഗില്‍ നേട്ടം. ഐസിസി ടി20 റാങ്കിംഗില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയ ഇന്ത്യ ഒരു റേറ്റിംഗ് പോയിന്‍റ് കൂടി സ്വന്തമാക്കി കുതിപ്പ് തുടരുകയാണ്.

ഒരു പോയിന്‍റ് മെച്ചപ്പെട്ടതോടെ ഇന്ത്യയുടെ റേറ്റിംഗ് പോയിന്‍റ് സമ്പാദ്യം 268ലെത്തി. രണ്ടാമതുള്ള ഇംഗ്ലണ്ടിനേക്കാള്‍ ഏഴ് പോയിന്‍റ് കൂടുതലാണിത്. ഇംഗ്ലണ്ടിന് 261 റേറ്റിംഗ് പോയിന്‍റുകളേയുള്ളൂ. പാകിസ്ഥാനെതിരെ നാലാം ടി20 തോറ്റത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. മത്സരത്തില്‍ മൂന്ന് റണ്‍സിന് പാകിസ്ഥാനായിരുന്നു വിജയം.

ടി20 ലോകകപ്പിന് മുമ്പ് ടീം ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് റാങ്കിംഗിലെ മികവ്. ലോകകപ്പിന് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പരമ്പര ഇന്ത്യക്ക് അവശേഷിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക(258), പാകിസ്ഥാന്‍(258), ന്യൂസിലന്‍ഡ്(252), ഓസ്ട്രേലിയ(250), വെസ്റ്റ് ഇന്‍ഡീസ്(241), ശ്രീലങ്ക(237), ബംഗ്ലാദേശ്(224), അഫ്‌ഗാനിസ്ഥാന്‍(219) എന്നീ ടീമുകളാണ് ഇന്ത്യക്കും ഇംഗ്ലണ്ടിനും പിന്നില്‍ യഥാക്രമം പിന്നിടുള്ള സ്ഥാനങ്ങളില്‍.

Leave a comment