ഓസീസിനെതിരെ ഇന്ത്യക്ക് ജയിക്കാന്‍ 187 റണ്‍സ്, മറുപടി ബാറ്റിംഗിൽ രണ്ട് വിക്കറ്റ് നഷ്‌ടം
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 187 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു.
ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ തുടക്കത്തില്‍ അടിവാങ്ങി വലഞ്ഞ ശേഷം ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും സന്ദര്‍ശകര്‍ക്ക് മികച്ച സ്കോര്‍.
കാമറൂണ്‍ ഗ്രീനിന്‍റെ മിന്നും തുടക്കത്തിന് ശേഷം മധ്യ ഓവറുകളില്‍ വലഞ്ഞ ഓസീസ് ടിം ഡേവിഡിന്‍റെ ഫിനിഷിംഗ് മികവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 186 റണ്‍സെടുത്തു. ഗ്രീന്‍ 21 പന്തില്‍ 52 റൺസും ഡേവിഡ് 27 പന്തില്‍ 54 റണ്‍സെടുത്തു. ഇന്ത്യക്കായി അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിൽ ആറോവർ പിന്നിട്ടപ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 50 റൺസെടുത്തിട്ടുണ്ട്. 22 റൺസുമായി വിരാട് കോലിയും 4 റൺസുമായി സൂര്യകുമാർ യാദവുമാണ് ക്രീസിൽ. കെഎൽ രാഹുൽ (1), രോഹിത് ശർമ (17) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.






































