Cricket Cricket-International Top News

ഇന്ത്യ- ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്, ജയിക്കുന്നവർക്ക് പരമ്പര

September 25, 2022

author:

ഇന്ത്യ- ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്, ജയിക്കുന്നവർക്ക് പരമ്പര

ഇന്ത്യ- ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20 ഇന്ന് ഹൈദരാബാദിൽ. പരമ്പരയില്‍ ഇരുവരും 1-1ന് ഒപ്പമാണെന്നതിനാൽ ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. മത്സരം വൈകിട്ട് ഏഴ് മുതല്‍ ആരംഭിക്കും.

മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഓസീസ്, ഇന്ത്യയെ തകര്‍ത്തിരുന്നു. എന്നാല്‍ നാഗ്പൂര്‍ ടി20യില്‍ ഇന്ത്യ തിരിച്ചടിച്ചു. എട്ട് ഓവര്‍ മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ന് നിര്‍ണായക മത്സരമായതിനാല്‍ ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയൊന്നുമില്ല. എന്നാൽ ബൗളർമാർ കണക്കിനു തല്ല് വാങ്ങുന്നത് ടീമിനെ സംബന്ധിച്ച് വലിയ തലവേദനയാണ്.

ബോളിംഗിൽ നിലവിൽ അക്‌സര്‍ പട്ടേലിനെ മത്രമാണ് വിശ്വസിക്കാനാവുന്നത്. എങ്കിലും ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് ചെറിയൊരു ആശ്വാസം നൽകുന്നുണ്ട്. ഹാര്‍ദിക് പാണ്ഡ്യയും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുമുണ്ട്. പോയ മത്സരത്തിൽ ഒഴിവാക്കിയ ഭുവനേശ്വർ കുമാറിനെ ഇന്ന് അന്തിമ ഇലവനിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

Leave a comment