ടീം അബുദാബിയുടെ മുഖ്യ പരിശീലകനായി പോൾ ഫാർബ്രേസ് തിരിച്ചെത്തും
നവംബർ 22 മുതൽ ഡിസംബർ 4 വരെ അബുദാബി ക്രിക്കറ്റ് & സ്‌പോർട്‌സ് ഹബ്ബിൽ നടക്കുന്ന ഈ വർഷത്തെ അബുദാബി ടി10 പതിപ്പിൽ ടീം അബുദാബിയുടെ മുഖ്യ പരിശീലകനായി പോൾ ഫാർബ്രേസ് തിരിച്ചെത്തും.
വാർവിക്‌ഷെയറിൽ സ്‌പോർട്‌സ് മേധാവിയായി ചേരുന്നതിന് മുമ്പ് ഫാർബ്രേസ് അഞ്ച് വർഷം ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനായിരുന്നു ഇദ്ദേഹം. പോയ വർഷം അബുദാബി ടി10യിൽ ടീമിനെ മൂന്നാം സ്ഥാനത്തെത്തിക്കാനും ഫാർബ്രേസിന് സാധിച്ചിരുന്നു.
അതേസമയം മുമ്പ് വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഓട്ടിസ് ഗിബ്‌സൺ ബൗളിംഗ് ഡിപ്പാർട്ട്‌മെന്റിന് നേതൃത്വം നൽകും. മുൻ സിംബാബ്‌വെ ഇന്റർനാഷണൽ ഗ്രാന്റ് ഫ്ലവർ ബാറ്റിംഗ് കോച്ചായും ടീം അബുദാബിയിലുണ്ട്.
ഓസ്‌ട്രേലിയയുടെ ക്രിസ് ലിന്നിന്റെയും വെസ്റ്റ് ഇൻഡ്യൻ ഫാബിയൻ അലന്റെയും ടീമിലെത്തിച്ച് ഇത്തവണത്തെ ഒറുക്കങ്ങളും ടീം അബുദാബി പൂർത്തിയാക്കിയിട്ടുണ്ട്. ഇവരെ കൂടാതെ ഇംഗ്ലണ്ട് താരങ്ങളായ ഫിൽ സാൾട്ട്, ജാമി ഓവർട്ടൺ എന്നിവരെയും അഫ്ഗാനിസ്ഥാൻ താരം നവീൻ ഉൾ ഹഖിനെയും ടീം നിലനിർത്തിയിട്ടുണ്ട്.






































