Cricket Cricket-International Top News

സിക്സര്‍ അടിയില്‍ ലോക റെക്കോര്‍ഡിട്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ

September 24, 2022

author:

സിക്സര്‍ അടിയില്‍ ലോക റെക്കോര്‍ഡിട്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ

സിക്സര്‍ അടിയില്‍ ലോക റെക്കോര്‍ഡിട്ട് ഇന്ത്യന്‍ നായകന്‍ രോഹിത്. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തിലാണ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന ബാറ്ററെന്ന ലോകറെക്കോര്‍ഡ് രോഹിത് സ്വന്തം പേരിലാക്കിയത്.

ജോഷ് ഹേസല്‍വുഡ് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്ത് തന്നെ സിക്സിന് പറത്തിയ രോഹിത് ടി20 ന്യൂസിലന്‍ഡിന്‍റെ മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെ 172 സിക്സറുകളെന്ന റെക്കോര്‍ഡാണ് മറികടന്നത്. നിലവിൽ സിക്സറുകളുടെ ആകെ എണ്ണം ഇന്ത്യൻ നായകന്റെ അക്കൌണ്ടിൽ 175 ആയി. ഓസീസിനെതിരായ രണ്ടാം ടി20ക്ക് ഇറങ്ങുമ്പോള്‍ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സുകളെന്ന ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെ റെക്കോര്‍ഡിനൊപ്പമായിരുന്നു രോഹിത്.

മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ പാറ്റ് കമിന്‍സിനെ സിക്സിന് പറത്തിയാണ് രോഹിത് ഗപ്ടിലിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയത്. സിക്സറടിയില്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലാണ് 124 സിക്സുകളുാമായി രോഹിത്തിനും ഗപ്ടിലിനും പിന്നിലുള്ളത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര‍്‍ഗന്‍ 120 സിക്സുകളുമായി നാലാം സ്ഥാനത്തും 117 സിക്സുകളുമായി ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് അഞ്ചാം സ്ഥാനത്തുമുണ്ട്.

Leave a comment