Cricket Cricket-International Top News

ഇന്ത്യയുടെ ലോകകപ്പ് ടീമിൽ പന്തോ കാർത്തിക്കോ? ഗില്‍ക്രിസ്റ്റിന്റെ ഉത്തരം ഇങ്ങനെ

September 23, 2022

author:

ഇന്ത്യയുടെ ലോകകപ്പ് ടീമിൽ പന്തോ കാർത്തിക്കോ? ഗില്‍ക്രിസ്റ്റിന്റെ ഉത്തരം ഇങ്ങനെ

ടീം ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ആരെത്തണമെന്ന കൊണ്ടുപിടിച്ച ചർച്ചയാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ നടക്കുന്നത്. ചിലർ റിഷഭ് പന്തിനെ പിന്തുണയ്ക്കുമ്പോൾ ചിലരുടെ പക്ഷത്ത് ദിനേശ് കാർത്തിക്കിനാണ് മുൻഗണന.

നിലവില്‍ ടീം മാനേജ്‌മെന്‍റിന്‍റെ പിന്തുണ ഡികെയ്‌ക്കാണ് എന്നതിനാല്‍ ഇടംകൈയനാണെങ്കിലും റിഷഭ് ഇലവനിലെത്താനുള്ള സാധ്യത കുറവ്. എന്നാല്‍ എന്ത് വിലകൊടുത്തും റിഷഭ് പന്തിന് ഇന്ത്യ അവസരം നല്‍കണം എന്നാവശ്യപ്പെട്ടിരിക്കുകയാണ് ഓസീസ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്.

റിഷഭ് പന്തിന്‍റെ ധൈര്യവും കരുത്തും അയാള്‍ ബൗളിംഗ് ആക്രമണങ്ങളെ നേരിടുന്ന രീതിയാണ്. ഇന്ത്യൻ നിരയിൽ റിഷഭ് പന്ത് നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് ഞാൻ കരുതുന്നു. റിഷഭിനും കാര്‍ത്തിക്കിനും ഒരുമിച്ച് കളിക്കാൻ കഴിയും. പക്ഷേ റിഷഭ് തീർച്ചയായും ടീമിലുണ്ടാവണമെന്ന് ഞാൻ കരുതുന്നുവെന്നാണ് ഗിൽക്രിസ്റ്റ് പറയുന്നത്.

ഐപിഎല്‍ 2022 സീസണിന് ശേഷമാണ് ദിനേശ് കാര്‍ത്തിക് ഇന്ത്യന്‍ ടി20 ടീമിലേക്ക് മടങ്ങിയെത്തിയത്. ഐപിഎല്ലിലെ ഫിനിഷിംഗ് മികവോടെയായിരുന്നു ഇത്. എന്നാല്‍ ഇതിന് ശേഷം പ്രതീക്ഷിച്ച പ്രകടനം ഡികെയ്ക്ക് പുറത്തെടുക്കാനായിട്ടില്ല. പന്തിന്റെ കാര്യമായാലും ഏറെക്കുറെ സമാനമാണ്. അടുത്തിടെയൊന്നും താരത്തിന് തിളങ്ങാനാവാത്തത് വലിയ തിരിച്ചടിയാണ്.

Leave a comment