ടി20 ലോകകപ്പിൽ ഷഹീന് അഫ്രീദിയെ ജസ്പ്രീത് ബുംറ കടത്തിവെട്ടുമെന്ന് പോണ്ടിംഗ്
ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യന്‍ പേസർ ജസ്പ്രീത് ബുംറ പാകിസ്ഥാന്റെ ഷഹീന് അഫ്രീദിയെ കടത്തിവെട്ടുമെന്ന പ്രവചനവുമായി മുൻ ഓസീസ് നായകൻ റിക്കി പോണ്ടിംഗ്. മൂന്ന് ഫോര്‍മാറ്റിലും പുറത്തെടുക്കുന്ന മികവിന്റെ കാര്യത്തില്‍ അഫ്രീദിയും ബുമ്രയും തമ്മില്‍ വലിയ വ്യത്യാസങ്ങളില്ലെങ്കിലും പരിചയസമ്പത്ത് ബുമ്രക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്നും പോണ്ടിംഗ് വ്യക്തമാക്കി.
അഫ്രീദിയെയോ ബുമ്രയെയോ ഒരാളെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ താന്‍ ബുമ്രയെയാവും തെരഞ്ഞെടുക്കുകയെന്നും പോണ്ടിംഗ് കൂട്ടിച്ചേർത്തു. പരിക്കില്‍ നിന്ന് മോചിതനായ ബുമ്ര ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടെങ്കിലും ഇതുവരെ മത്സര ക്രിക്കറ്റില്‍ ഇറങ്ങിയിട്ടില്ല. ഓസ്ട്രേലിയയിലെ പരിചയസമ്പത്താണ് അഫ്രീദിയെ മറികടക്കാന്‍ ബുമ്രയെ സഹായിക്കുകയെന്നും പോണ്ടിംഗ് ഐസിസി പ്രതിമാസ അവലോകനത്തില്‍ പറഞ്ഞു.
ഏഷ്യാ കപ്പിലെയും ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യിലെയും മോശം ബൗളിംഗിനെത്തുടര്ന്ന് കനത്ത സമ്മര്‍ദ്ദത്തിലാണ് ഇന്ത്യന്‍ പേസ് പട. പേസ് പട ഡെത്ത് ഓവറുകളില്‍ റണ്‍സ് വഴങ്ങുന്നതാണ് ഇന്ത്യയുടെ തോല്‍വികളില്‍ നിര്‍ണായകമാകുന്നത്. ഇത് ബുംറ വരുന്നതോടെ പരിഹാരമാവുമെന്നാണ് ഏവരുടെയും പ്രതീക്ഷിക്കുന്നത്.






































