ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് സ്‌കോട്ട്‌ലൻഡ്
ഒക്‌ടോബർ 16ന് ഓസ്‌ട്രേലിയയിൽ ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ സ്‌കോട്ട്‌ലൻഡ് പ്രഖ്യാപിച്ചു. ദീർഘകാല ക്യാപ്റ്റൻ കൈൽ കോറ്റ്‌സർ ജൂലൈയിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചതിനാൽ റിച്ചി ബെറിംഗ്ടൺ ടീമിനെ നയിക്കും.
2021ലെ മുൻ പതിപ്പിന്റെ ഭാഗമായ ഫാസ്റ്റ് ബൗളർമാരായ ജോഷ് ഡേവിയും ബ്രാഡ് വീലും ടീമിൽ ഇടം നേടിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം നടന്ന ഗ്ലോബൽ ടി20 ഇവന്റിന്റെ ഗ്രൂപ്പ് ഘട്ടങ്ങളിൽ സ്‌കോട്ട്‌ലൻഡും ഇടംനേടിയിരുന്നു. അവിടുന്ന് സൂപ്പർ 12-ന് യോഗ്യതയും നേടാനും ടീമിന് സാധിച്ചിരുന്നു.
അതിനുശേഷം സ്കോട്ട്ലൻഡ് രണ്ട് ടി20 അന്താരാഷ്ട്ര മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ. രണ്ടും ഈ വർഷം ആദ്യം ജൂലൈയിൽ ന്യൂസിലൻഡിനെതിരെയായിരുന്നു. എഡിൻബറോയിൽ നടന്ന രണ്ട് മത്സരങ്ങളിലും അവർ പരാജയപ്പെട്ടു. ഐസിസി T20I റാങ്കിംഗിൽ നിലവിൽ 15-ാം സ്ഥാനത്തുള്ള സ്കോട്ട്ലൻഡ് അയർലൻഡ്, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് കളിക്കുക.
സ്‌കോട്ട്‌ലൻഡ് ടി20 ലോകകപ്പ് 2022 ടീം: റിച്ചാർഡ് ബെറിംഗ്ടൺ (സി), മൈക്കൽ ലീസ്ക്, ജോർജ് മുൻസി, ബ്രാഡ്‌ലി വീൽ, ക്രിസ് സോൾ, ക്രിസ് ഗ്രീവ്സ്, സഫിയാൻ ഷെരീഫ്, ജോഷ് ഡേവി, മാത്യു ക്രോസ്, ഹംസ താഹിർ, കലം മക്ലിയോഡ്, മാർക്‌ലിയോഡ്, മാർക്ക് വാക്‌ലൻ, മാർക്ക് വാലസ്, മൈക്കൽ ജോൺസ്






































