Cricket Cricket-International Top News

ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് മുഹമ്മദ് റിസ്‌വാന്‍, നേട്ടത്തിൽ ബാബർ അസമിനൊപ്പം

September 21, 2022

author:

ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് മുഹമ്മദ് റിസ്‌വാന്‍, നേട്ടത്തിൽ ബാബർ അസമിനൊപ്പം

ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യില്‍ പരാജയപ്പെട്ടെങ്കിലും പാകിസ്ഥാന്‍ വിക്കറ്റ് മുഹമ്മദ് റിസ്‌വാന് ഒരു റെക്കോര്‍ഡ് സ്വന്തമാക്കിയാണ് മൈതാനം വിട്ടത്. ടി20 ക്രിക്കറ്റില്‍ വേഗത്തില്‍ 2000 റണ്‍സെന്ന റെക്കോര്‍ഡാണ് റിസ്‌വാന്‍ പങ്കിടുന്നത്.

നേട്ടം പാകിസ്ഥാന്‍ ക്യാപ്റ്റനും സഹതാരവുമായ ബാബര്‍ അസമിനൊപ്പമാണ് റിസ്‌വാന്‍ പങ്കിടുന്നത്. 52-ാം ഇന്നിംഗ്‌സിലാണ് ഇരുവരും നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ 68 റണ്‍സെടുത്താണ് റിസ്‌വാന്‍ പുറത്തായത്. ഇക്കാര്യത്തില്‍ 56 ഇന്നിങ്‌സില്‍ നേട്ടത്തിലെത്തിയ വിരാട് കോലിയാണ് മൂന്നാമത്.

നാലാമന്‍ ഇന്ത്യയുടെ തന്നെ കെഎല്‍ രാഹുലാണ്. ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20യിലാണ് രാഹുലും നാഴികക്കല്ല് മറികടന്നത്. രാഹുലിന് 2000ത്തിലെത്താന്‍ 58 ഇന്നിംഗ്‌സുകള്‍ വേണ്ടിവന്നു. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് അഞ്ചാമന്‍. ഫിഞ്ച് 62-ാം ഇന്നിംഗ്‌സിലാണ് 2000 പിന്നിട്ടത്.

Leave a comment