ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഷെല്ലി നിറ്റ്ഷ്കെയെ നിയമിച്ചു
ഷെല്ലി നിറ്റ്ഷ്കെയെ വനിതാ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. നാല് വർഷത്തേക്കാണ് കരാർ. മേയിൽ മാത്യു മോട്ട് ഇംഗ്ലണ്ടിന്റെ കോച്ചായി സ്ഥാനമേറ്റതിനെ തുടർന്നാണ് ഓസീസ് പുതിയ പരിശീലകനെ തേടിയത്.
2018 മുതൽ ഓസ്ട്രേലിയയുടെ അസിസ്റ്റന്റ് കോച്ചായിരുന്ന നിഷ്കെയെ തന്നെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ആദ്യം മുതലെ പുതിയ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്ന നിഷ്കെ 2004-ൽ 28-ാം വയസിലാമ് ഓസ്ട്രേലിയൻ കുപ്പായത്തിൽ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്.
തുടർന്ന് 80 ഏകദിനങ്ങളിലും 36 ടി20യിലും ആറ് ടെസ്റ്റുകളിലും താരം ഓസ്ട്രേലിയക്കായി കുപ്പായമണിഞ്ഞു. നിറ്റ്ഷ്കെ നിലവിൽ ഡബ്ല്യുബിബിഎല്ലിൽ പെർത്ത് സ്കോർച്ചേഴ്സിന്റെ ഹെഡ് കോച്ചാണ്. 2011-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം, സൗത്ത് ഓസ്ട്രേലിയ, അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സ്, ക്രിക്കറ്റ് ഓസ്ട്രേലിയ എന്നിവയ്ക്കൊപ്പം നിറ്റ്ഷ്കെ നിരവധി പരിശീലക സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.






































