അബുദാബി ടി10 ടൂർണമെന്റിൽ ന്യൂയോർക്ക് സ്ട്രൈക്കേഴ്സിന്റെ ഉപദേശകനായി യുവരാജ് സിംഗ്
ഇടവേളക്കു ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനൊരുങ്ങി ഇന്ത്യൻ ഇതിഹാസം യുവരാജ് സിംഗ്. അബുദാബി ടി10 ടൂർണമെന്റിൽ ന്യൂയോർക്ക് സ്ട്രൈക്കേഴ്സിന്റെ ഉപദേശകനായി ഇന്ത്യയുടെ മുൻ വെറ്ററൻ ഓൾറൗണ്ടർ യുവരാജ് സിംഗ് സ്ഥാനമേൽക്കുകയാണ്.
മറാത്ത അറേബ്യൻസിനെ പ്രതിനിധീകരിച്ച് 2019 എഡിഷനിൽ യുവരാജിന് അബുദാബി ടി 10 ലീഗിൽ കളിച്ച പരിചയവുമുണ്ട്. 2019 ജൂണിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച യുവരാജ് സിംഗ് അതിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അനുമതി നേടിയ ശേഷം കുറച്ച് ആഗോള ഫ്രാഞ്ചൈസി ടൂർണമെന്റുകളിൽ സജീവമായിരുന്നു. വിരമിച്ച ക്രിക്കറ്റ് ഇതിഹാസ താരങ്ങൾക്കായി സംഘടിപ്പിക്കുന്ന ടൂർണമെന്റുകളിലും യുവരാജ് സജീവമാണ്.






































