ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. മൊഹാലിയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. നാളെ മൊഹാലിയിലും 23ന് നാഗ്പൂരിലും 25ന് ഹൈദരാബാദിലുമാണ് ഓസീസിനെതിരായ ടി20 മത്സരങ്ങള്‍.
ലോകകപ്പിന് മുമ്പ് ടീമിലെ കുറ്റവും കുറവും കണ്ടെത്താനും പരിഹാരിക്കാനുമുളള അവസരമാണ് ഇന്നാരംഭിക്കുന്ന പരമ്പരയിലൂടെ ലഭിക്കുക. ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാനഘട്ട കോംബിനേഷന്‍ പരീക്ഷണങ്ങളും ഈ പരമ്പരകളില്‍ കാണാം. ഓസ്ട്രേലിയ ലോക ചാമ്പ്യന്‍മാരാണെങ്കില്‍ ഇന്ത്യയാണ് നിലവില്‍ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാർ.
ഏഷ്യാ കപ്പിലെ തിരിച്ചടികളിൽ നിന്ന് കരകയറാനിറങ്ങുന്ന ഇന്ത്യക്ക് വിരാട് കോലി സെഞ്ചുറി വരൾച്ച അവസാനിപ്പിച്ചതും പേസർമാരായ ജസ്പ്രീത് ബുമ്രയും ഹർഷൽ പട്ടേലും പരിക്ക് മാറി തിരിച്ചെത്തിയതും ഇന്ത്യക്ക് കരുത്താവും. അതേസമയം മറുവശത്ത് ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ചിന്‍റെ മങ്ങിയ ഫോമും സ്റ്റീവ് സ്മിത്തിന്‍റെ കുറഞ്ഞ സ്ട്രൈക്ക് റേറ്റുമാണ് ഓസീസിന്‍റെ ആശങ്ക. ഡേവിഡ് വാർണർ, മിച്ചൽ സ്റ്റാർക്ക്, മാർകസ് സ്റ്റോയിനിസ്, മിച്ചൽ മാർഷ് എന്നിവരുടെ അഭാവത്തിൽ ഓസീസ് ടീമിൽ കാര്യമായ മാറ്റമുണ്ടാവും.






































