എംഐ എമിറേറ്റ്‌സിന്റെ മുഖ്യ പരിശീലകനായി ഷെയ്ൻ ബോണ്ടിനെ നിയമിച്ചു
2015 മുതൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിലെ ബൗളിംഗ് കോച്ചായ ഷെയ്ൻ ബോണ്ടിനെ യുഎഇ ഐഎൽടി20യിലെ മുംബൈ ഇന്ത്യൻസിന്റെ ഉടമസ്ഥതയിലുള്ള എംഐ എമിറേറ്റ്‌സിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. ടീമിൽ ബാറ്റിംഗ് കോച്ചായി പാർഥിവ് പട്ടേലും ബൗളിംഗ് കോച്ചായി വിനയ് കുമാറും ബോണ്ടിനൊപ്പം പരിശീലക സ്ഥാനങ്ങളിൽ പ്രവർത്തിക്കും.
അതേസമയം എംഐ എമിറേറ്റ്‌സിന്റെ ഫീൽഡിംഗ് കോച്ചായി ജെയിംസ് ഫ്രാങ്ക്ലിൻ എത്തുമ്പോൾ. റോബിൻ സിംഗ് ജനറൽ മാനേജരായും ഫ്രാഞ്ചൈസിയിൽ ഉണ്ടാവും. ILT20 യുടെ മത്സര ക്രമങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും 2023 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന SA20 ലീഗിന്റെ അതേ വിൻഡോയിലാണ് ടൂർണമെന്റ് നടക്കുക.
രണ്ട് മത്സരങ്ങളിലും ടീമുകൾ ഉള്ളതിനാൽ മുംബൈ ഇന്ത്യൻസ് ഗ്രൂപ്പിന് ഒന്നിലധികം കോച്ചിംഗ് ടീമുകളെ നിയമിക്കേണ്ടതുണ്ട്. അടുത്തിടെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ മുഖ്യ പരിശീലകനായി കഴിഞ്ഞ ദിവസം മുൻ ദക്ഷിണാഫ്രിക്കൻ താരം മാർക്ക് ബൗച്ചറും നിയമിതനായിരുന്നു.






































