അണ്ടർ 19 വനിതാ ടി20 ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു
ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന പ്രഥമ ഐസിസി അണ്ടർ 19 വനിതാ ടി20 ലോകകപ്പിന്റെ മത്സര ക്രമം പ്രഖ്യാപിച്ചു. 2023 ജനുവരി 14 മുതൽ 29 വരെ ബെനോണിയിലും പോച്ചെഫ്സ്ട്രോമിലും നടക്കുന്ന 41 മത്സരങ്ങളിൽ പങ്കെടുക്കാൻ 16 ടീമുകളാണ് ദക്ഷിണാഫ്രിക്കയിലേക്ക് എത്തുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച U19 വനിതാ താരങ്ങൾ ഉൾപ്പെടുന്ന 16 പങ്കെടുക്കുന്ന ടീമുകളിൽ 11 ഫുൾ ഐസിസി അംഗങ്ങളും അഞ്ച് അസോസിയേറ്റുകളുമാണ് ഉൾപ്പെടുന്നത്. നാല് ഗ്രൂപ്പുകൾ തിരിച്ചാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
ഐസിസി ലോകകപ്പിൽ ആദ്യമായി പങ്കെടുക്കാൻ ഇന്തോനേഷ്യയ്ക്കൊപ്പം റുവാണ്ടയും യോഗ്യത നേടിയിട്ടുണ്ട്. തിങ്കളാഴ്ച ടാൻസാനിയയെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് റുവാണ്ട തങ്ങളുടെ സ്ഥാനം ഉറപ്പിച്ചത്.
ഗ്രൂപ്പ് എ
ഓസ്ട്രേലിയ, ബംഗ്ലാദേശ്, ശ്രീലങ്ക, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (യുഎസ്എ).
ഗ്രൂപ്പ് ബി
ഇംഗ്ലണ്ട്, പാകിസ്ഥാൻ, റുവാണ്ട, സിംബാബ്വെ
ഗ്രൂപ്പ് സി
ഇന്തോനേഷ്യ, അയർലൻഡ്, ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്.
ഗ്രൂപ്പ് ഡി
ഇന്ത്യ, സ്കോട്ട്ലൻഡ്, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ).






































