Cricket Cricket-International Top News

ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ കരാര്‍ നിരസിച്ച് സൂപ്പർ താരം ജിമ്മി നീഷാം

September 16, 2022

author:

ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ കരാര്‍ നിരസിച്ച് സൂപ്പർ താരം ജിമ്മി നീഷാം

ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ കരാര്‍ നിരസിച്ച് സൂപ്പർ താരം ജിമ്മി നീഷാം. ഐപിഎല്‍ പോലുള്ള ട്വന്റി 20 ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതിനുവേണ്ടിയാണ് താരം രാജ്യവുമായുള്ള കരാര്‍ നിരസിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമും ഇടവേളയെടുക്കുന്ന ട്രെന്റ് ബോള്‍ട്ടും പോകുന്ന ഒഴിവിലേക്ക് കരാര്‍ പുതുക്കാനാണ് ന്യൂസീലന്‍ഡ് ക്രിക്കറ്റ് നീഷാമിനെ സമീപിച്ചത്.

എന്നാല്‍ മറ്റ് ലീഗുകളില്‍ നേരത്തേ കരാറൊപ്പിട്ടുപോയതിനാല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ലെന്ന് നീഷാം വ്യക്തമാക്കി. നിലവില്‍ സൗത്ത് ആഫ്രിക്ക ടി ട്വന്റി ടൂര്‍ണമെന്റില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് നീഷാം.

ബോള്‍ട്ടും ഗ്രാന്‍ഡ്‌ഹോമും പോയ ഒഴിവിലേക്ക് പേസ് ബൗളര്‍ ബ്ലെയര്‍ ടിക്‌നറെയും ബാറ്റര്‍ ഫിന്‍ അലനെയും ന്യൂസീലന്‍ഡ് ക്രിക്കറ്റ് തിരഞ്ഞെടുത്തു. സെപ്റ്റംബര്‍ 20 നാണ് ന്യൂസീലന്‍ഡ് ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നത്. നീഷാം ടീമിലുണ്ടാവില്ല എന്ന കാര്യമുറപ്പായി.

Leave a comment