നായകന്‍ ക്രെയ്ഗ് ഇര്‍വിന്‍ തിരിച്ചെത്തി, ലോകകപ്പിനുള്ള സിംബാബ്‌വെ ടീമും റെഡി
2022 ട്വന്റി 20 ലോകകപ്പിനുള്ള സിംബാബ്‌വെ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമില്‍ നായകന്‍ ക്രെയ്ഗ് ഇര്‍വിന്‍ തിരിച്ചെത്തി. പരിക്കില്‍ നിന്ന് മോചിതനായ ഇര്‍വിന്‍ ഉടന്‍ തന്നെ ടീമിനൊപ്പം ചേരും. പേശിവലിവ് മൂലമാണ് ഇര്‍വിന്‍ ടീമില്‍ നിന്ന് വിട്ടുനിന്നത്. താരത്തിനൊപ്പം പരിക്കില്‍ നിന്ന് മോചിതരായ ടെന്‍ഡായ് ചത്താര, വെല്ലിങ്ടണ്‍ മസാകഡ്‌സ, മില്‍ട്ടണ്‍ ഷുംബ എന്നിവരും ടീമിലിടം നേടി. പേസ് ബൗളര്‍ ബ്ലെസ്സിങ് മുസറബനിയും ടീമില്‍ തിരിച്ചെത്തി.
ട്വന്റി 20 ലോകകപ്പില്‍ ഒക്ടോബര്‍ 17 നാണ് സിംബാബ്‌വെയുടെ ആദ്യ മത്സരം. സിംബാബ്‌വെയ്ക്ക് യോഗ്യതാമത്സരങ്ങള്‍ കളിക്കണം. പരിചയസമ്പന്നരായ റെഗിസ് ചക്കബ്വ, സിക്കന്ദര്‍ റാസ, സീന്‍ വില്യംസ്, ബ്രാഡ്‌ലി ഇവാന്‍സ്, ടോണി മുനിയോങ്ങ, ക്ലൈവ് മഡാന്‍ഡെ എന്നിവരും ടീമിലുണ്ട്.
2022 ടി20 ലോകകപ്പിനുള്ള സിംബാബ്‌വെ ടീം: എർവിൻ ക്രെയ്ഗ് (ക്യാപ്റ്റൻ), ബർൾ റയാൻ, ചകബ്വ റെജിസ്, ചതാര ടെൻഡായി, ഇവാൻസ് ബ്രാഡ്‌ലി, ജോങ്‌വെ ലൂക്ക്, മദാൻഡെ ക്ലൈവ്, മധേവെരെ വെസ്‌ലി, മസകാഡ്‌സ വെല്ലിംഗ്ടൺ, മുനിയോംഗ റബ്‌സാനി ബ്‌കാൻഡർ, നഗർറാവ ടോണി, ഷുംബാ മിൽട്ടൺ, വില്യംസ് സീൻ






































