ഐസിസിയുടെ തലപ്പത്തേക്ക് ഗാംഗുലി എത്തുന്നുവെന്ന് റിപ്പോർട്ട്
സൗരവ് ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസിയുടെ ചെയര്‍മാനായേക്കുമെന്ന് റിപ്പോര്‍ട്ട്. ബിസിസിഐ ഭാരവാഹികളിലൊരാളാണ് ഇക്കാര്യം പുറത്തുവിട്ടത്. നിലവില്‍ ബിസിസിഐ പ്രസിഡന്റായ ഗാംഗുലി നവംബറില്‍ ഐസിസിയുടെ ചെയര്‍മാനായി സ്ഥാനമേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ശക്തമായ അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു.
നിലവില്‍ ഗ്രെഗ് ബാര്‍ക്ലിയാണ് ഐസിസിയുടെ തലവന്‍. ബാര്‍ക്ലിയുടെ കാലയളവ് ഉടന്‍ തന്നെ അവസാനിക്കും. ഈ ഒഴിവിലേക്ക് ഗാംഗുലിയെ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബിസിസിഐ ഭരണഘടന ഭേദഗതിക്ക് സുപ്രീംകോടതി അംഗീകാരം നല്‍കിയതോടെ നിര്‍ണായക തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് ഇപ്പോൾ.
ആയതിനാൽ സുപ്രീം കോടതി ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നല്‍കിയതോടെ പ്രസിഡന്‍റ്, സെക്രട്ടറി സ്ഥാനങ്ങളില്‍ ഗാംഗുലിക്കും ജയ് ഷാക്കും മൂന്ന് വര്‍ഷം കൂടി തുടരുന്നതിന് തടസമില്ല. എന്നാല്‍ സൗരവ് ഗാംഗുലി വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനിടയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.






































