ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്
ടി20 ലോകകപ്പിനുള്ള 15 അംഗ അഫ്ഗാനിസ്ഥാന് ടീമിനെ പ്രഖ്യാപിച്ചു. മുഹമ്മദ് നബി തന്നെയാണ് നായകന്. നജീബുള്ള സര്ദ്രാാനാണ് വൈസ് ക്യാപ്റ്റന്‍. ഏഷ്യാ കപ്പ് കളിച്ച ടീമില്‍ അഞ്ച് മാറ്റങ്ങളുമായാണ് അഫ്ഗാൻ പട ഓസ്ട്രേയക്ക് വിമാനം കയറുന്നത്.
15 അംഗ ടീമിന് പുറെ നാല് റിസര്‍വ് താരങ്ങളെയും അഫ്ഗാന് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു മാറ്റങ്ങളുണ്ടെങ്കിലുംകഴിഞ്ഞ ആഴ്ച സമാപിച്ച ഏഷ്യാ കപ്പില്‍ കളിച്ച ഭൂരിഭാഗം താരങ്ങളും അഫ്ഗാന് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഏഷ്യാ കപ്പ് ടീമിലുണ്ടായിരുന്ന സമീയുള്ള ഷെന്‍വാരി, ഹഷ്മത്തുള്ള ഷാഹിദി, അഫ്സര്‍ സാസായി, കരീം ജന്നത്, നൂര്‍ അഹമ്മദ് എന്നിവര്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായി.
അതേസമയം മധ്യനിര ബാറ്ററായ ദാര്‍വിഷ് റസൂലി, ലെഗ് സ്പിന്‍ ഓള് റൗണ്ടര്‍ ക്വായിസ് അഹമ്മദ്, വലം കൈയന്‍ പേസര്‍ സലീം സാഫി എന്നിവര്‍ പുതുതായി ടീമിലെത്തി. സ്പിന്നര്‍മാരായി റാഷിദ് ഖാനും മുജീബ് ഫര് റഹ്മാനും ക്യാപ്റ്റന്‍ മുഹമ്മദ് നബിയുമാണ് ടീമിലുള്ളത്.
ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാൻ ടീം: മുഹമ്മദ് നബി (ക്യാപ്റ്റൻ), നജിബുള്ള സദ്രാൻ (വൈസ് ക്യാപ്റ്റൻ), റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), അസ്മത്തുള്ള ഒമർസായി, ഡാർവിഷ് റസൂലി, ഫരീദ് അഹമ്മദ് മാലിക്, ഫസൽ ഹഖ് ഫാറൂഖി, ഹസ്രത്തുള്ള സസായ്, റഹുൽ ഹസായി, ഇബ്രാഹിമാൻ സസായി, ഇബ്രാഹിം, ഇബ്രാഹിം , ഖായിസ് അഹമ്മദ്, റാഷിദ് ഖാൻ, സലിം സഫി, ഉസ്മാൻ ഗനി.






































