Cricket cricket worldcup Cricket-International Top News

ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീമും റെഡി, അഫ്രീദി തിരിച്ചെത്തി, ഫഖര്‍ സമാന്‍ പുറത്ത്

September 15, 2022

author:

ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീമും റെഡി, അഫ്രീദി തിരിച്ചെത്തി, ഫഖര്‍ സമാന്‍ പുറത്ത്

2022 ട്വന്റി 20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ബാബര്‍ അസമാണ് നായകന്‍. സ്റ്റാര്‍ ബോളര്‍ ഷഹീന്‍ അഫ്രീദി പരിക്കില്‍ നിന്ന് മോചിതനായി ടീമില്‍ തിരിച്ചെത്തി. ഏഷ്യാ കപ്പില്‍ നിറം മങ്ങിയ ഫഖര്‍ സമാന്‍ ആദ്യ പതിനഞ്ചില്‍ നിന്ന് പുറത്തായി.

ഫഖർ സമാനെ സാന്‍ഡ് ബൈ താരമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫഖര്‍ സമാന് പുറമേ മുഹമ്മദ് ഹാരിസ്, ഷാനവാസ് ദഹാനി എന്നിവരും റിസര്‍വ് താരങ്ങളാണ്. അഞ്ച് പേസര്‍മാരുമായിട്ടാണ് പാകിസ്ഥാന്‍ വരുന്നത് ഷഹീന്‍ അഫ്രീദി, നഷീം ഷാ, മുഹമ്മ് വസിം, മുഹമ്മദ് ഹസ്‌നൈന്‍, ഹാരിസ് റൗഫ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. ഉസ്മാന്‍ ഖാദിര്‍, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഇഫ്തിഖര്‍ അഹമ്മദ് എന്നിവര്‍ സ്പിvൻ കരുത്തിനായി ടീമിലിടം പിടിച്ചിട്ടുണ്ട്.

ബാബറിന് പുറമെ ബാറ്റര്‍മാരായി ആസിഫ് അലി, ഹൈദര്‍ അലി, ഖുഷ്ദില്‍ ഷാ, ഷാന്‍ മസൂദ്, മുഹമ്മദ് റിസ്‌വാന്‍ എന്നിവരും ടീമിലെത്തി. ഇതോടൊപ്പം ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയ്ക്കുള്ള ടീമിനേയും ന്യൂസിലന്‍ഡില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗ്ലാദേശാണ് ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീം.

ടീം പാകിസ്താന്‍: ബാബര്‍ അസം (നായകന്‍), ശദബ് ഖാന്‍ (സഹനായകന്‍), ആസിഫ് അലി, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്തിക്കര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹസ്‌നൈന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസിം, നസീം ഷാ, ഷഹീന്‍ അഫ്രീദി, ഷാന്‍ മസൂദ്, ഉസ്മാന്‍ ഖാദിര്‍.

റിസര്‍വ് താരങ്ങള്‍: ഫഖര്‍ സമാന്‍, മുഹമ്മദ് ഹാരിസ്, ഷാനവാസ് ദഹാനി

Leave a comment