റസലും നരെയ്നുമില്ല, ടി20 ലോകകപ്പിനുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു
ട്വന്റി 20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് നിക്കോളാസ് പുരാന് നയിക്കുന്ന ടീമില്‍ റൊവ്മാന്‍ പവല്‍ ആണ് വൈസ് ക്യാപ്റ്റന്‍. അതേസമയം വെടിക്കെട്ട് താരം ആന്ദ്രേ റസലിനെ ടീമിൽ ഉൾപ്പെടുത്തിയില്ല എന്നത് ശ്രദ്ധേയമാണ്.
ദീര്‍ഘ നാളായി ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സ്പിന്നര്‍ സുനില്‍ നരെയ്നെയും ടീമിലേക്ക് പരിഗണിച്ചില്ലെന്നതും ആരാധകർക്ക് നിരാശയുണ്ടാക്കുന്ന കാര്യമാണ്. കെയ്റോണ്‍ പൊള്ളാര്‍ഡ് ഡ്വയിന്‍ ബ്രാവോ എന്നിവര്‍ വിരമിക്കുകയും റസലിനെയും നരെയ്നെയും ഒഴിവാക്കുകയും ചെയ്തതോടെ സുവര്‍ണ തലമുറ താരങ്ങളില്ലാതെയാണ് ഇത്തവണ വിന്‍ഡീസ് ലോകകപ്പിനിറങ്ങുന്നത്.
യുവത്വത്തിനും പരിചയസമ്പത്തിനും ഒരേപോലെ പ്രാധാന്യം നല്‍കിയാണ് വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ലോകകപ്പിനു ശേഷം ആദ്യമായി സ്റ്റാര്‍ ഓപ്പണര്‍ എവിന്‍ ലൂയിസും ടീമിലെത്തിയിട്ടുണ്ട്.
ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീം: നിക്കോളാസ് പുരാൻ (ക്യാപ്റ്റൻ), റോവ്മാൻ പവൽ (വൈസ് ക്യാപ്റ്റൻ), യാനിക് കാരിയ, ജോൺസൺ ചാൾസ്, ഷെൽഡൺ കോട്രെൽ, ഷിമ്രോൺ ഹെറ്റ്മെയർ, ജേസൺ ഹോൾഡർ, അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, ബ്രാൻഡൻ കിംഗ്, എവിൻ ലൂയിസ്, കൈൽ മേയേഴ്സ്, ഒബെഡ് മക്കോയ്, റെയ്മൺ റീഫർ






































