Cricket Cricket-International Top News

പുതിയ പരിശീലകനെ തേടി മുംബൈ ഇന്ത്യന്‍സ്

September 14, 2022

author:

പുതിയ പരിശീലകനെ തേടി മുംബൈ ഇന്ത്യന്‍സ്

ഐപിഎല്‍ അടുത്ത സീസണില്‍ പുതിയ പരിശീലകനെ തേടി മുംബൈ ഇന്ത്യന്‍സ്. നിലവിലെ മുഖ്യ പരിശീലകനായ ശ്രീലങ്കന്‍ മുന്‍ നായകന്‍ മഹേല ജയവര്‍ധനെയെ മുംബൈ ഇന്ത്യന്‍സിന്‍റെ വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളുടെയെല്ലാം ഗ്ലോബര്‍ ഹെഡ്-പെര്‍ഫോര്‍മന്‍സ് ആയി നിയമിച്ചതോടെയാണ് മുംബൈ പരിശീലക സ്ഥാനത്തേക്ക് പുതിയൊരാളെ തേടുന്നത്.

2017 മുതല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ മുഖ്യ പരിശീലകനായിരുന്നു ജയവര്‍ധനെ. ടീം ഡയറക്ടറായിരുന്നു മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനെ ക്രിക്കറ്റ് ഡെവലപ്മെന്‍റ് ഹെഡ്ഡായും നിയമിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിന് യുഎഇ ടി20 ലീഗിലും ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലും ടീമുകളുണ്ട്. വിവിധ ലീഗുകളിലെ ടീമുകളുടെ പരിശീലകരെ തെരഞ്ഞെടുക്കുന്നതും അവരുടെ മേല്‍നോട്ട ചുമതലയും കളിക്കാരെ തെരഞ്ഞെടുക്കേണ്ട ചുമതലയും ഇനി ജയവര്‍ധനെക്കായിരിക്കും.

Leave a comment