ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കായുള്ള വനിതാ ടീമിനെ പ്രഖ്യാപിച്ച് വിൻഡീസ്
സെപ്റ്റംബർ 16 മുതൽ 22 വരെ സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ മൂന്ന് ഏകദിനങ്ങൾക്കുള്ള 17 അംഗ വനിതാ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്. ടീമിൽ വിക്കറ്റ് കീപ്പർ-ബാറ്റർ നതാഷ മക്ലീനും ഓഫ്‌സ്പിന്നർ ഷെനെറ്റ ഗ്രിമ്മണ്ടും വിൻഡീസിന്റെ വനിതാ ഏകദിന ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.
അണ്ടർ 19 താരമായ ലെഫ്റ്റ് ഹാൻഡ് പേസ് ബോളർ ജാനിലിയ ഗ്ലാസ്‌ഗോയ്ക്കും അന്താരാഷ്ട്ര ടീമിലേക്കുള്ള ആദ്യ വിളി വന്നിട്ടുണ്ട്. പുതുതായി നിയമിതനായ ക്യാപ്റ്റൻ ഹെയ്‌ലി മാത്യൂസ് ആദ്യമായി ടീമിനെ നയിക്കും. ഈ വർഷം മാർച്ചിൽ നടന്ന ഏകദിന ലോകകപ്പിൽ ഫൈനലിൽ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയോട് സെമിയിൽ തോറ്റതിന് ശേഷം നടക്കുന്ന വെസ്റ്റ് ഇൻഡീസിന്റെ ഏതെങ്കിലും ഫോർമാറ്റിലെ ആദ്യ പരമ്പരയാണിത്.
അനീസ മുഹമ്മദ്, ഡിയാന്ദ്ര ഡോട്ടിൻ, കിസിയ നൈറ്റ് തുടങ്ങിയ മുതിർന്ന താരങ്ങളില്ലാതെയാണ് വെസ്റ്റ് ഇൻഡീസ് ഇത്തവണ ഇറങ്ങുന്നത്. ഈ മാസം ആദ്യം അനീസ ക്രിക്കറ്റിൽ നിന്ന് ആറ് മാസത്തെ ഇടവേള എടുത്തപ്പോൾ, കഴിഞ്ഞ മാസം കോമൺവെൽത്ത് ഗെയിംസിനിടെ ഡോട്ടിൻ പെട്ടെന്ന് അന്താരാഷ്ട്ര വിരമിക്കൽ പ്രഖ്യാപിച്ചു.
ഏകദിന ടീം: ഹെയ്‌ലി മാത്യൂസ് (ക്യാപ്റ്റൻ), ആലിയ അലീൻ, ഷെമൈൻ കാംബെല്ലെ (WK), ഷാമിലിയ കോണൽ, അഫി ഫ്ലെച്ചർ, ചെറി ആൻ ഫ്രേസർ, ഷാബിക ഗജ്‌നബി, ജാനില്ല ഗ്ലാസ്‌ഗോ, ഷെനെറ്റ ഗ്രിമ്മണ്ട്, ചിനെല്ലെ ഹെൻറി, നൈറ്റ്, നൈറ്റ്, കിഷോന നൈറ്റ് , കരിഷ്മ റാംഹരക്ക്, ഷക്കേര സെൽമാൻ, സ്റ്റാഫാനി ടെയ്‌ലർ, റഷാദ വില്യംസ്






































