Cricket Cricket-International Top News

ട്വിറ്ററിലും ചരിത്രനേട്ടം കുറിച്ച് കോലി, അപൂര്‍വനേട്ടം സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റര്‍

September 13, 2022

author:

ട്വിറ്ററിലും ചരിത്രനേട്ടം കുറിച്ച് കോലി, അപൂര്‍വനേട്ടം സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റര്‍

ഏഷ്യാ കപ്പ് ക്രിക്കറ്റിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ട്വിറ്ററിലും ചരിത്രനേട്ടം. ട്വിറ്ററില്‍ അഞ്ച് കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടമാണ് കോലി ഇന്ന് സ്വന്തമാക്കിയത്.

ഇന്‍സ്റ്റഗ്രാമില്‍ കോലിക്ക് 21.1 കോടി ഫോളോവേഴ്സുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ക്രിക്കറ്റ് താരവും ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന മൂന്നാമത്തെ കായികതാരവുമാണ് കോലി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(45 കോടി), ലിയോണല്‍ മെസി(33.3 കോടി) എന്നിവര്‍ മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ കോലിയെക്കാള്‍ മുന്നിലുള്ള കായിക താരങ്ങള്‍.

ഫേസ്ബുക്കില്‍ കോലിക്ക് 4.9 കോടി ഫോളോവേഴ്സാണുള്ളത്. ഇതോടെ പ്രധാനപ്പെട്ട മൂന്ന് സമൂഹമാധ്യമങ്ങളിലുമായി കോലിയെ പിന്തുടരുന്നവരുടെ എണ്ണം 31 കോടിയായി. ഏഷ്യാ കപ്പിന് മുമ്പ് മോശം ഫോമിലായിരുന്ന വിരാട് കോലി ഏഷ്യാ കപ്പില്‍ രണ്ട് അര്‍ധസെഞ്ചുറിയും ഒരു സെഞ്ചുറിയും നേടി ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു.

Leave a comment