ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച
ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ഒടുവിൽ വിവരം ലഭിക്കുമ്പോൾ 11 ഓവറിൽ 77-5 എന്ന നിലയിലാണ്.
25 റൺസെടുത്ത ഭാനുക രാജപക്സെയും 10 റൺസുമായി വനിന്ദു ഹസരംഗയുമാണ് ക്രീസിൽ. രണ്ട് വിക്കറ്റ് നേടിയ ഹാരിസ് റൗഫാണ് ലങ്കയെ തകര്‍ത്തത്. ആദ്യ ഓവറില്‍ തന്നെ ലങ്കയ്ക്ക് ഓപ്പണര്‍ കുശാല്‍ മെന്‍ഡിസിനെ നഷ്ടമായാണ് തുടങ്ങിയത്. നാലാം ഓവറില്‍ പാത്തും നിസാങ്കയും (8) കൂടാരെ കയറിയതോടെ ലങ്ക പതറി.
പിന്നീട് ധനഞ്ജയ ഡി സിൽവ (28) പൊരുതി നോക്കിയെങ്കിലും ആറാം ഓവറിൽ സിൽവയെ ഫ്തിഖർ അഹമ്മദ് പാകിസ്ഥാന് വീണ്ടും ബ്രേക്ക് ത്രൂ നൽകി. അതിനു ഷേഷം ക്രീസിലെത്തിയ ധനുഷ്ക ഗുണതിലക (1), ദാസുൻ ഷനക (1) എന്നിവരും നിരാശപ്പെടുത്തിയതോടെ ലങ്ക 58-5 എന്ന നിലയിലേക്ക് വീണു.






































