നൂറാം സെഞ്ചുറി തികയ്ക്കാൻ ആഗ്രഹമുണ്ടെങ്കിൽ കോലി ടി20 ക്രിക്കറ്റ് ഉപേക്ഷിക്കേണമെന്ന് അക്തർ
വിരാട് കോലിക്ക് നൂറാം സെഞ്ചുറി തികയ്ക്കാൻ ആഗ്രഹമുണ്ടെങ്കിൽ ടി20 ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടി വരുമെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബോളർ ഷൊയ്ബ് അക്തർ. 30 സെഞ്ചുറികൾ കൂടി വേണം കോലിക്ക് 100 സെഞ്ചുറി എന്ന സ്വപ്നം പൂർത്തിയാക്കാൻ. നിലവിൽ 70 അന്താരാഷ്ട്ര സെഞ്ചുറികളുള്ള മുൻ ഇന്ത്യൻ നായകന് 2019 നവംബറിന് ശേഷം 100 റൺസ് പിന്നിട്ടിട്ടില്ല.
കോലി തന്റെ അവസാന രണ്ട് ഇന്നിംഗ്‌സുകളിൽ പാക്സ്ഥാനെതിരെ 34 പന്തിൽ 35 റൺസും ഹോങ്കോങ്ങിനെതിരെ 44 പന്തിൽ പുറത്താകാതെ 59 റൺസും നേടി ഫോമിലേക്ക് എത്തുന്നുവെന്ന സൂചന നൽകിയിട്ടുണ്ട്. നിലവിൽ 2022 ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ടോപ് സ്‌കോററാണ് കോലി.
എങ്കിലും കോലിയുടെ ഏഷ്യാ കപ്പിലെ പ്രകടനത്തിൽ താൻ സന്തുഷ്ടനല്ലെന്ന് ഷൊയ്ബ് അക്തർ തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് അഭിപ്രായപ്പെട്ടത്. താരത്തിന്റെ രണ്ട് ഇന്നിംഗ്‌സുകളും വളരെ മോശമായിരുന്നുവെന്നും പറഞ്ഞു.






































