ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കാൻ എംഎസ് ധോണി എത്തുമെന്ന് സിഎസ്കെ സിഇഒ
വരാനിരിക്കുന്ന 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കാൻ സൂപ്പർതാരം എംഎസ് ധോണി എത്തുമെന്ന സൂചന നൽകി സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍. അടുത്തവര്‍ഷവും ധോണി നയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ”ഞങ്ങളുടെ നിലപാടില്‍ ഒരു മാറ്റവുമില്ല. വരും സീസണില്‍ നായകസ്ഥാനത്ത് മാറ്റമുണ്ടാവുമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല.” കാശി വ്യക്തമാക്കി.
കഴിഞ്ഞ ഐപിഎല്‍ സീസണ്‍ തുടക്കത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിച്ചിരുന്നത് എന്നാല്‍ രവീന്ദ്ര ജഡേജയായിരുന്നു. എന്നാല്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ജഡേജയ്ക്ക് നായകസ്ഥാനം ഉപേക്ഷിക്കേണ്ടി വന്നു. എംഎസ് ധോണി വീണ്ടും നായകസ്ഥാനത്തേക്ക് എത്തുകയായിരുന്നു. എന്നാൽ അപ്പോഴേക്കും ടീമിന്റെ പ്ലേഓഫ് പ്രതീക്ഷകൾ അവസാനിച്ചിരുന്നു.
ജഡേജയ്ക്ക് കീഴില്‍ ആദ്യ എട്ട് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് സിഎസ്‌കെയ്ക്ക് ജയിക്കാനായത്. മാത്രമല്ല, ജഡേജയുടെ പ്രകടനത്തെ ബാധിക്കുകയും ചെയ്തു. പിന്നാലെ നായകസ്ഥാനത്ത് നിന്ന് മാറി.ഇതിനിടെ അടുത്ത സീസണില്‍ ആര് ടീമിനെ നയിക്കുമെന്ന ചോദ്യമുയര്‍ന്നു. ടീമിനൊപ്പം ഉണ്ടാവുമെന്ന സൂചന കഴിഞ്ഞ സീസണില്‍ തന്നെ ധോണി നല്‍കിയിരുന്നു.






































