ഏഷ്യാ കപ്പ്; ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ശ്രീലങ്ക ഫീൽഡിംഗ് തെരഞ്ഞെടുത്തു
ഏഷ്യാ കപ്പ് ക്രിക്കറ്റിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ശ്രീലങ്ക ഫീൽഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരങ്ങളില്‍ അഫ്ഗാനിസ്ഥാനോട് പരാജയം രുചിച്ചെത്തുന്ന ഇരു ടീമിനും അടുത്ത ഘട്ടത്തിലേക്ക് കടക്കണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ വിജയിച്ചേ പറ്റൂ.
ഇന്ന് ജയിക്കുന്നവരായിരിക്കും ഗ്രൂപ്പ് ബിയില്‍ നിന്ന് സൂപ്പര്‍ ഫോറിലേക്ക് മുന്നേറുക. അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്ക ദയനീയ തോല്‍വി വഴങ്ങിയെങ്കില് ബംഗ്ലാദേശ് പൊരുതിയാണ് വീണത് എന്നത് അവർക്ക് ആശ്വസിക്കാവുന്ന കാര്യമാണ്. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് ഇന്നിറങ്ങുന്നത്.
ബംഗ്ലാദേശ് പ്ലേയിംഗ് ഇലവൻ: സബ്ബിർ റഹ്മാൻ, മുഷ്ഫിഖുർ റഹീം, ഷാക്കിബ് അൽ ഹസൻ, അഫീഫ് ഹുസൈൻ, മഹ്മൂദുള്ള, മൊസാദ്ദെക് ഹൊസൈൻ, മഹേദി ഹസൻ, തസ്കിൻ അഹമ്മദ്, മെഹിദി ഹസൻ മിറാസ്, മുസ്തഫിസുർ റഹ്മാൻ, ഇബാദോട്ട് ഹൊസൈൻ
ശ്രീലങ്ക പ്ലേയിംഗ് ഇലവൻ: പാതും നിസ്സാങ്ക, കുസൽ മെൻഡിസ്, ചരിത് അസലങ്ക, ധനുഷ്ക ഗുണതിലക, ഭാനുക രാജപക്സെ, വനിന്ദു ഹസരംഗ, ദസുൻ ഷനക(സി), ചാമിക കരുണരത്നെ, മഹേഷ് തീക്ഷണ, ദിൽഷൻ മധുശങ്ക, അസിത ഫെർണാണ്ടോ






































