വലൻസിയയിൽ നിന്നും കാർലോസ് സോളെറെ സ്വന്തമാക്കി പിഎസ്ജി.!
സ്പാനിഷ് ക്ലബ്ബ് ആയ വലൻസിയയിൽ നിന്നും മിഡ്ഫീൽഡർ ആയ കാർലോസ് സോളെറെ പിഎസ്ജി സ്വന്തമാക്കി. 5 വർഷ കരാറിൽ ആണ് സോളെർ ഫ്രഞ്ച് വമ്പന്മാരുമായി ധാരണയിൽ ആയത്. 18 മില്യൺ ഫീയോടൊപ്പം 3 മില്യൺ ആഡ്ഡ് ഓൺസും ചേർത്ത് 21 മില്യൻ്റെ ടോട്ടൽ പാക്കേജിൽ ആണ് താരം ലീഗ് വണ്ണിലേക്ക് എത്തുന്നത്. ഭാവിയിൽ പിഎസ്ജിയ്ക്ക് മുതൽക്കൂട്ട് ആകുവാൻ വേണ്ടിയാണ് താരത്തെ കാമ്പോസ് ടീമിലേക്ക് എത്തിച്ചത്.
കഴിഞ്ഞ സീസണിൽ പിഎസ്ജിയെ ഏറ്റവും ബുദ്ധിമുട്ടിൽ ആക്കിയ പൊസിഷൻ ആയിരുന്നു മിഡ്ഫീൽഡ്. ഈ ഒരു വിടവ് നികത്തുവാൻ ആണ് ടീം മാനേജ്മെൻ്റ് ഇപ്പൊൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സോളെറെ കൂടി കൂട്ടി നാലാമത്തെ മിഡ്ഫീൽഡറെയാണ് പിഎസ്ജി ഈ സമ്മറിൽ സ്വന്തം കൂടാരത്തിൽ എത്തിച്ചിരിക്കുന്നത്. വിറ്റിഞ്ഞ, റെനാറ്റോ സഞ്ചെസ്, ഫാബിയൻ റൂയിസ് എന്നിവരെയാണ് ഫ്രഞ്ച് ചാമ്പ്യൻമാർ ഇതുവരെ സ്വന്തമാക്കിയിരുന്നത്. എന്തായാലും ഇതോടെ മിഡ്ഫീൽഡിലെ പോരായ്മകൾ അവസാനിക്കുമെന്ന് ആണ് ഗാൾട്ടിയെറിൻ്റെയും സംഘത്തിൻ്റെയും പ്രതീക്ഷ.
182 മത്സരങ്ങളിൽ വലെൻസിയയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ സോളറിന് 31 ഗോളുകൾ സ്വന്തം പേരിലാക്കുവാൻ കഴിഞ്ഞിട്ടുണ്ട്.