ക്രിസ്റ്റ്യൻ റൊമേറോയുമായി 5 വർഷത്തെ കരാർ ഒപ്പിട്ട് ടോട്ടനം.!
അർജൻ്റീനയുടെ സെൻ്റർ ബാക്ക് താരമായ ക്രിസ്റ്റ്യൻ റൊമേറോയുമായി ടോട്ടനം ഹോട്സ്പർ 2027 വരെയുള്ള 5 വർഷ കരാറിൽ ഒപ്പിട്ടു. കഴിഞ്ഞ വർഷം ഇറ്റാലിയൻ ക്ലബ് ആയ അറ്റലൻ്റയിൽ നിന്നുമാണ് താരം ലോണിൽ ടോട്ടനത്തിലേക്ക് എത്തിയത്. ഇതിൽ താരത്തെ സ്ഥിരപ്പെടുത്താൻ ഉള്ള ഓപ്ഷൻ കൂടി ഉൾപ്പെടുത്തിയിരുന്നു. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്തത്തോടെ താരത്തെ നിലനിർത്തുവാൻ സ്പർഴ്സ് തീരുമാനിക്കുകയായിരുന്നു.
24 മത്സരങ്ങളിൽ റൊമേറോ ടോട്ടനത്തിനായി കളത്തിലിറങ്ങി. ഇതിൽ നിന്നും 1 ഗോൾ നേടുവാനും താരത്തിന് കഴിഞ്ഞു. കൂടാതെ പ്രതിരോധത്തിൽ മിന്നും പ്രകടനമാണ് താരം പുറത്തെടുത്തത്. അർജൻ്റീനയ്ക്ക് വേണ്ടി 11 മത്സരങ്ങളിൽ നീലകുപ്പായത്തിൽ ഇറങ്ങുവാനും റൊമേറോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ ഒരു ഡീൽ നടന്നതോടെ മൊത്തത്തിൽ 50 മില്യൺ യൂറോ അറ്റലൻ്റാക്ക് ലഭിച്ചു. ഇനി 2027 സമ്മർ വരെ താരം ടോട്ടനം ഹോട്സ്പറിനായി പന്ത് തട്ടും.