Cricket Cricket-International Top News

ലോകത്തെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെന്ന് വസീം അക്രം

August 29, 2022

author:

ലോകത്തെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെന്ന് വസീം അക്രം

ലോകത്തെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെന്ന് പുകഴ്‌ത്തി പാക് മുന്‍ നായകനും പേസ് ഇതിഹാസവുമായ വസീം അക്രം. ഏഷ്യാ കപ്പിലെ ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ ഇന്ത്യ വീഴ്‌ത്തിയത് ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവിലായിരുന്നു. ബോളിംഗില്‍ മൂന്ന് വിക്കറ്റും ബാറ്റിംഗില്‍ മാച്ച് വിന്നിംഗ്‌ ഇന്നിംഗ്‌സുമായാണ് ഹാര്‍ദിക് തിളങ്ങിയത്.

ഗംഭീര ഓള്‍റൗണ്ട് പ്രകടനത്തില്‍ ഹാര്‍ദിക്കിനെ ഏവരും വാഴ്‌ത്തിപ്പാടുകയാണിപ്പോൾ. നിലവിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് താനെന്ന് ഹാര്‍ദിക് പാണ്ഡ്യക്ക് അറിയാമെന്ന് തോന്നുന്നു. അത്തരത്തിലാണ് ഹാര്‍ദിക് തന്‍റെ സാന്നിധ്യം അറിയിക്കുന്നത്. അതിനനുസരിച്ചാണ് അദ്ദേഹം മനസ് ക്രമീകരിച്ചിരിക്കുന്നത് മണിക്കൂറില്‍ 140 കിലോമീറ്ററിലേറെ വേഗത്തില്‍ പന്തെറിയുന്ന ഹാര്‍ദിക് ബാറ്റിംഗിനിറങ്ങുമ്പോള്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്‍റെ പ്രധാനപ്പെട്ട ഘടകങ്ങളില്‍ ഒന്നാണെന്ന് അക്രം പറഞ്ഞു.

നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഓള്‍റൗണ്ടറാണ് പാണ്ഡ്യ എന്നാണ് എന്‍റെ വിലയിരുത്തല്‍. ബാറ്റ് ചെയ്യുന്ന രീതി നോക്കിയാല്‍ ആന്ദ്രേ റസലിനേക്കാള്‍ മികച്ചതാണ്. നിലവിലെ എല്ലാ ഓള്‍റൗണ്ടറേക്കാളും മികച്ച താരമെന്നും അക്രം കൂട്ടിച്ചേർത്തു.

Leave a comment