ഏഷ്യാ കപ്പ് 2022; ഇന്ത്യയ്‌ക്കെതിരെ 148 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി പാകിസ്ഥാൻ
ഏഷ്യാ കപ്പ് പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരെ 148 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി പാകിസ്ഥാൻ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാക്‌പടയെ ഇന്ത്യന്‍ ബോളര്‍മാര്‍ 19.5 ഓവറില്‍ 147 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു. 42 പന്തില്‍ 43 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ഭൂവനേശ്വര്‍ കുമാര്‍ നാലും ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്നും വിക്കറ്റെടുത്തു.
പവര്‍പ്ലേ ഓവറുകളില്‍ പരമാവധി പിടിച്ചുനിന്ന് അവസാനം സ്‌കോര്‍ ഉയര്‍ത്താമെന്ന തന്ത്രം പിഴച്ചതാണ് ചെറിയ സ്കോറിൽ പാതിസ്ഥാൻ ഒതുങ്ങാൻ കാരണമായത്. ഭുവനേശ്വര്‍ കുമാറും ഹാര്‍ദിക് പാണ്ഡ്യയുമടക്കമുള്ള ഇന്ത്യന്‍ ബോളര്‍മാര്‍ കടിഞ്ഞാണിട്ടതോടെ 150-ന് അപ്പുറമുള്ള സ്‌കോര്‍ പാകിസ്‌ഥാന് അപ്രാപ്യമാകുകയായിരുന്നു.
നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വറും നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്കുമാണ് ഇന്ത്യയ്ക്കായി ബോളിങ്ങില്‍ മിന്നിയത്.






































