Cricket Cricket-International Top News

വിക്കറ്റുവേട്ടയിൽ ഓസ്ട്രേലിയൻ ഇതിഹാസം മഗ്രാത്തിനെ മറികടന്ന് ജെയിംസ്‌ ആന്‍ഡേഴ്‌സൺ

August 28, 2022

author:

വിക്കറ്റുവേട്ടയിൽ ഓസ്ട്രേലിയൻ ഇതിഹാസം മഗ്രാത്തിനെ മറികടന്ന് ജെയിംസ്‌ ആന്‍ഡേഴ്‌സൺ

ഓസ്ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്തിനെയും മറികടന്ന് ഇംഗ്ലണ്ട് താരം ജെയിംസ്‌ ആന്‍ഡേഴ്‌സന്റെ മുന്നേറ്റം. ഇക്കാലത്തിനിടയ്ക്ക് നിരവധി ബൗളിങ് റെക്കോഡുകളും തിരുത്തിക്കുറിച്ച താരം ഇപ്പോഴിതാ മറ്റൊരു റെക്കോഡ് നേട്ടം കൂടി സ്വന്തമാക്കിയാണ് ആഡേഴ്സണിന്റെ കുതിപ്പ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പന്തുകൊണ്ട് തിളങ്ങിയ ജിമ്മി പ്രോട്ടീസിനെതിരേ ആദ്യ ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഫാസ്റ്റ് ബോളറെന്ന റെക്കോഡാണ് മഗ്രാത്തില്‍ നിന്നും തട്ടിയെടുത്തത്.

ടെസ്റ്റില്‍ 563, ഏകദിനത്തില്‍ 381, ട്വന്റി 20-യില്‍ അഞ്ച് വിക്കറ്റുകള്‍ എന്നിവയടക്കം 949 വിക്കറ്റുകള്‍ സ്വന്തം അക്കൗണ്ടിലുണ്ടായിരുന്ന മഗ്രാത്തായിരുന്നു രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍. ഇത് ടെസ്റ്റില്‍ 664, ഏകദിനത്തില്‍ 269, ട്വന്റി 20-യില്‍ 18 എന്നിങ്ങനെ ആകെ 951 വിക്കറ്റുകളുമായി ആന്‍ഡേഴ്‌സണ്‍ മറികടന്നു.

800 ടെസ്റ്റ് വിക്കറ്റുകളും 534 ഏകദിന വിക്കറ്റുകളും 13 ട്വന്റി 20 വിക്കറ്റുകളുമടക്കം 1347 വിക്കറ്റ് വീഴ്ത്തിയ മുന്‍ ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരനാണ് രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബോളര്‍.

Leave a comment