ഏഷ്യാ കപ്പ് 2022: പാകിസ്ഥാനെ ബാറ്റിംഗിനയച്ച് ടോസ് നേടിയ ഇന്ത്യ
ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ പാകിസ്ഥാനെ ബാറ്റിംഗിനയച്ച് ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ഇല്ല. പന്തിന് പകരം ഫിനിഷറായ ദിനേശ് കാര്‍ത്തിക്കാണ് ഇന്ത്യയുടെ അന്തിമ ഇവലനില്‍ ഇടം നേടിയത്. ഭുവനേശ്വര്‍ കുമാറിനും അര്‍ഷദീപ് സിംഗിനുമൊപ്പം മൂന്നാം പേസറായി ആവേശ് ഖാനും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തിയുട്ടുണ്ട്.
രവീന്ദ്ര ജഡേജയും യുസ്‌വേന്ദ്ര ചാഹലുമാണ് ഇന്ത്യയുടെ സ്പിന്നര്‍മാര്‍. രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുലാണ് ഓപ്പണര്‍. വിരാട് കോലി മൂന്നാം നമ്പറിലും സൂര്യകുമാര്‍ നാലാമതും ഹാര്‍ദ്ദിക് പാണ്ഡ്യ അഞ്ചാം നമ്പറിലും എത്തുന്നു. ടോസ് നേടിയിരുന്നങ്കില്‍ ബൗളിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് പാക് നായകന്‍ ബാബര്‍ അസമും വ്യക്തമാക്കി. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും അടങ്ങുന്നതാണ് പാക്കിസ്ഥാന്‍റെ ബൗളിംഗ് നിര. യുവപേസര്‍ നസീം ഷാ പാക് ടീമില്‍ ഇന്ന് അരങ്ങേറ്റം കുറിക്കും.
പാകിസ്ഥാൻ (പ്ലേയിംഗ് ഇലവൻ): ബാബർ അസം(സി), മുഹമ്മദ് റിസ്വാൻ(ഡബ്ല്യു), ഫഖർ സമാൻ, ഇഫ്തിഖർ അഹമ്മദ്, ഖുശ്ദിൽ ഷാ, ആസിഫ് അലി, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, നസീം ഷാ, ഹാരിസ് റൗഫ്, ഷാനവാസ് ദഹാനി
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (സി), കെ എൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദിനേഷ് കാർത്തിക് (ഡബ്ല്യു), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, അവേഷ് ഖാൻ, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്






































