ഓസീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്, വില്യംസണും ബോൾട്ടും ടീമിൽ
ഓസ്‌ട്രേലിയയ്‌ക്കെതിരെ സെപ്റ്റംബർ ആറിന് ക്വീൻസ്‌ലാന്റിൽ ആരംഭിക്കുന്ന ചാപ്പൽ-ഹാഡ്‌ലി ട്രോഫിക്കുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു. ഈ വർഷം ട്രോഫി തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിൽ പേസ് ആക്രമണം ശക്തമാക്കിയാണ് കിവീസ് ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.
ഈ മാസം ആദ്യം ന്യൂസിലൻഡ് ബോർഡിന്റെ സെൻട്രൽ കരാറിൽ നിന്ന് പിന്മാറിയ ട്രെന്റ് ബോൾട്ട്, വിൻഡീസിനെതിരായ പരമ്പരയ്ക്ക് ശേഷം ടീമിൽ തന്റെ സ്ഥാനം നിലനിർത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ലോക്കി ഫെർഗൂസനെ കൂടാതെ പരമ്പരയിൽ ഏകദിന അരങ്ങേറ്റം കുറിക്കുന്ന ടീമിൽ 23 കാരനായ ബെൻ സിയേഴ്സിനെയും ബ്ലാക്ക് ക്യാപ്സ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിക്കിന്റെ പേരിൽ വിൻഡീസ് പരമ്പര നഷ്ടമായ ആറാം റാങ്കിലുള്ള ഏകദിന ബോളർ മാറ്റ് ഹെൻറിയെ ടീമിലേക്ക് തിരികെ വിളിച്ചിട്ടുമുണ്ട്. ക്വാഡ് പ്രശ്‌നത്തെത്തുടർന്ന് വിൻഡീസിനെതിരായ അവസാന രണ്ട് ഏകദിനങ്ങളിൽ നിന്ന് പുറത്തായ നായകൻ കെയ്ൻ വില്യംസണും ഓസ്ട്രേലിയക്കെതിരായ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
ന്യൂസിലൻഡ് ഏകദിന ടീം: കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ഫിൻ അലൻ, ട്രെന്റ് ബോൾട്ട്, മൈക്കൽ ബ്രേസ്‌വെൽ, ഡെവൺ കോൺവേ, ലോക്കി ഫെർഗൂസൺ, മാർട്ടിൻ ഗപ്റ്റിൽ, മാറ്റ് ഹെൻറി, ടോം ലാതം, ഡാരിൽ മിച്ചൽ, ജിമ്മി നീഷാം, ഗ്ലെൻ ഫിലിപ്‌സ്, മിച്ചൽ ഫിലിപ്‌സ്, മിച്ചൽ. ബെൻ സിയേഴ്സ്, ടിം സൗത്തി