Cricket Cricket-International Top News

പേസര്‍ മുഹമ്മദ് വസീമിനും പരിക്ക്, പാകിസ്ഥാന് വീണ്ടും ആശങ്ക

August 26, 2022

author:

പേസര്‍ മുഹമ്മദ് വസീമിനും പരിക്ക്, പാകിസ്ഥാന് വീണ്ടും ആശങ്ക

ഏഷ്യാ കപ്പിന് നാളെ തുടക്കമാവുമ്പോൾ പാകിസ്ഥാന് കനത്ത ആശങ്ക. ഇന്ത്യക്കെതിരായ പോരാട്ടത്തിന് മുമ്പ് ദുബായില്‍ പരിശീലനത്തിനിടെ പേസര്‍ മുഹമ്മദ് വസീമിനെ നടുവേദന അലട്ടി എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഇരുപത്തിയൊന്നുകാരനായ മുഹമ്മദ് വസീമിന്‍റെ പരിക്ക് ഗുരുതരമാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്. ഇതിന്‍റെ ഭാഗമായാണ് താരത്തെ സ്‌കാനിംഗിന് വിധേയനാക്കും.

കഴിഞ്ഞ ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറി ഇതിനകം 11 രാജ്യാന്തര ടി20കള്‍ കളിച്ചിട്ടുള്ള മുഹമ്മദ് വസീം 15.88 ശരാശരിയിലും 8.10 ഇക്കോണമിയിലും 17 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് തുടങ്ങും മുമ്പ് പരിക്കേറ്റ് സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി പുറത്തായതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് മറ്റൊരു ആശങ്കയായി വസീമിന്റെ നടുവേദന എത്തുന്നത്.

ഏഷ്യാ കപ്പില്‍ പാകിസ്ഥാന് ഏറ്റവും നിര്‍ണായകമാകുമെന്ന് കരുതിയ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്ന് നേരത്തെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായത് ടീമിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.

Leave a comment