മെംഫിസ് ഡിപേയ്-യുവൻ്റസ് ഡീൽ ഇനി നടക്കില്ല.
കുറച്ച് നാളുകളായി കേട്ടുകൊണ്ടിരുന്ന റൂമറുകളിൽ ഒന്നായിരുന്നു മെംഫിസ് ഡിപേയ് ബാർസയുമായുള്ള കരാർ ടെർമിനേറ്റ് ചെയ്തുകൊണ്ട് യുവൻ്റസിലേക്ക് പോകുന്നു എന്നുള്ളത്. ഇത് വെറുമൊരു റൂമർ ആയിരുന്നില്ല. യുവെൻ്റസ് ഡിപേയ്ക്കായി ശ്രമങ്ങൾ നടത്തിയിരുന്നു. താരം 100% സാറ്റിസ്ഫൈഡ് ആണെങ്കിൽ മാത്രം ബാർസയുമായുള്ള കരാർ റദ്ദ് ആക്കികൊണ്ട് ടീം വെടുമെന്ന് ആയിരുന്നു പുറത്തുവന്ന വിവരങ്ങൾ. എന്നാൽ ഈ ഡീൽ ഇനി നടക്കില്ലെന്ന് ആണ് പ്രശസ്ത മാധ്യമ പ്രവർത്തകനായ ഫാബ്രീസിയോ റൊമാനൊ തൻ്റെ സമൂഹ മാധ്യമം വഴി പുറത്തുവിട്ടിരിക്കുന്നത്.
നമുക്ക് അദ്ദേഹത്തിൻ്റെ വാക്കുകളിലേക്കൊന്നു പോകാം;
“മെംഫിസ് ഡിപെയുടെ യുവൻ്റസുമായുള്ള ഡീൽ ഇപ്പൊൾ 100% പരാജയപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ച ഈ ഡീൽ ധാരണയിലായതാണ്, എന്നാൽ ഇപ്പൊൾ അത് പരാജയപ്പെട്ടിരിക്കുകയാണ്. റാബിയോട്ടിൻ്റെ യുണൈറ്റഡുമായുള്ള ഡീൽ പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് യുവേ തങ്ങളുടെ പ്ലാനിൽ മാറ്റം വരുത്തി. അവർ തങ്ങളുടെ ബഡ്ജറ്റ് ഉപയോഗിച്ച് മിലിച്ചിനെയും പരേടസിനെയും ടീമിലെത്തിക്കുവാനാണ് നിലവിൽ താല്പര്യപ്പെടുന്നത്.” ഇതാണ് ഫാബ്രിസിയോ പറഞ്ഞിരിക്കുന്നത്.
എന്തായാലും ഇതിൽ മിലിച്ചിനെ ഇതിനോടകം യുവൻ്റസ് ടീമിലെത്തിച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു മിലിച്ചുമായുള്ള കരാർ യുവൻ്റസ് പൂർത്തീകരിച്ചത്. ലീഗ് 1 ക്ലബ് ആയ മാർസെയിയിൽ നിന്നും ലോണിലാണ് താരത്തെ യുവൻ്റസ് ടീമിലെത്തിച്ചിരിക്കുന്നത്. എന്തായാലും ഇതോടെ ഡിപ്പെയ്-യുവൻ്റസ് ഡീലിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആയിരിക്കുകയാണ്.






































